Sunday, February 17th, 2019

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് 350 ഇന്ത്യയില്‍

1.62 ലക്ഷം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് എഡിഷന് വിപണിയില്‍ വില

Published On:Aug 30, 2018 | 8:41 am

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് 350 എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.62 ലക്ഷം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് എഡിഷന് വിപണിയില്‍ വില. പുത്തന്‍ നിറപതിപ്പുകളും വൈവിധ്യമാര്‍ന്ന ആക്സസറി നിരയുമാണ് പുതിയ ബുള്ളറ്റ് എഡിഷന്റെ പ്രധാന വിശേഷങ്ങള്‍.
ഒരുമാസത്തിനകം പുതിയ ബുള്ളറ്റ് മോഡലുകള്‍ ഷോറൂമുകളില്‍ വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ക്ലാസിക് സിഗ്‌നല്‍സ് 350 എഡിഷന്‍ ബുക്കിംഗ് സ്വീകരിക്കും. സ്റ്റാന്‍ഡേര്‍ഡ് 350 മോഡലുകളെക്കാള്‍ 15,000 രൂപയോളം പുതിയ മോഡലിന് കൂടുതലുണ്ട്. എയര്‍ബോണ്‍ ബ്ലൂ, സ്റ്റോംറൈഡര്‍ സാന്‍ഡ് എന്നീ പുതിയ രണ്ടുനിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് 350 ലഭ്യമാവുക.
ഇന്ധനടാങ്കില്‍ കുറിച്ച പ്രത്യേക നമ്പറുകള്‍ ക്ലാസിക് സിഗ്‌നല്‍സ് 350 എഡിഷന്റെ പ്രത്യേകതയാണ്. മോഡലിന്റെ പ്രൊഡക്ഷന്‍ നമ്പറാണിത് സൂചിപ്പിക്കുന്നത്. എഞ്ചിനും, ചക്രങ്ങള്‍ക്കും സൈലന്‍സറിനും കറുപ്പാണ് പശ്ചാത്തലം. ഇരട്ട ചാനല്‍ എബിഎസ് പിന്തുണയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്‌നല്‍സ് 350 വില്‍പനയ്ക്കെത്തുന്നത്. ടയറുകള്‍ തെന്നിമാറാതെ നിയന്ത്രണം ഉറപ്പുവരുത്താന്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇടപെടും.
പുതിയ എഡിഷനില്‍ നിലവിലുള്ള 346 സിസി എഞ്ചിന്‍ തന്നെയാണ് തുടരുന്നത്. എയര്‍ കൂളിംഗ് പിന്‍ബലത്തിലുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയില്‍ എബിഎസ് സുരക്ഷ ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണ് ക്ലാസിക് സിഗ്‌നല്‍സ് 350. വെള്ളമൊട്ടും അകത്തു കടക്കാത്ത ഹെവി ഡ്യൂട്ടി മിലിട്ടറി പാനിയറുകള്‍, സ്റ്റീല്‍ എഞ്ചിന്‍ ഗാര്‍ഡ്, ത്രിമാന മെഷ് ശൈലിയുള്ള ടൂറിംഗ് സീറ്റ്, വിന്‍ഡ്ഷീല്‍ഡ് കിറ്റ്, അലൂമിനിയം വീലുകള്‍ എന്നിവ മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും