വിപണിയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ഇത് ഗുണം ചെയ്യും
വിപണിയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ഇത് ഗുണം ചെയ്യും
റോസ് വാട്ടര്‍ സൗന്ദര്യ സംരക്ഷണത്തിന് ഒരുപാട് ഉപയോഗപ്രദമാണ്. തിളക്കമാര്‍ന്ന മുഖത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാം. പലരും റോസ് വാട്ടര്‍ വിപണിയില്‍ നിന്നും വാങ്ങിക്കുകയാണ് പതിവ്. എന്നാല്‍ റോസ് വാട്ടര്‍ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു.
അതിരാവിലെ റോസ് പൂവിന്റെ ഇതള്‍ ശേഖരിച്ച് നന്നായി കഴുകുക. ശേഷം അടുപ്പത്ത് പാത്രം വെച്ച് ഇതളുകള്‍ മൂടാന്‍ പാകത്തിന് വെള്ളം ഒഴിച്ച് അടച്ച് വെയ്ക്കാം. ചെറിയ തീയില്‍ മാത്രമെ വെള്ളം തിളപ്പിക്കാന്‍ പാടുള്ളു. വെള്ളം തിളച്ച് റോസാപ്പൂവിന്റെ നിറമാകുമ്പോള്‍ തീ അണച്ച ശേഷം വെള്ളം അരിച്ചെടുക്കാം. തണുത്തതിന് ശേഷം കുപ്പിയിലാക്കി ഉപയോഗിക്കാം.