Wednesday, September 26th, 2018

റോറോ പദ്ധതി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകരമാവും

നഗരങ്ങളിലും നഗര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദേശീയപാതയിലും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗത തടസത്തിന് ഇതേവരെ പരിഹാരമായില്ല. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാവും. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബൈപാസ് റോഡ് നിര്‍മ്മാണവും സംസ്ഥാനത്ത് അത്ര എളുപ്പമല്ല എന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. പലയിടത്തും സര്‍വ്വേ തുടങ്ങുമ്പോള്‍ തന്നെ യുദ്ധസമാനമായ അന്തരീക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മംഗലാപുരം വരെയുള്ള റോറോ പദ്ധതി കണ്ണൂരിലേക്ക് നീട്ടാനുള്ള നടപടി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ യാത്രക്കാര്‍ക്ക് അല്‍പം പ്രതീക്ഷ … Continue reading "റോറോ പദ്ധതി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകരമാവും"

Published On:May 2, 2018 | 3:21 pm

നഗരങ്ങളിലും നഗര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദേശീയപാതയിലും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗത തടസത്തിന് ഇതേവരെ പരിഹാരമായില്ല. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാവും. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബൈപാസ് റോഡ് നിര്‍മ്മാണവും സംസ്ഥാനത്ത് അത്ര എളുപ്പമല്ല എന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. പലയിടത്തും സര്‍വ്വേ തുടങ്ങുമ്പോള്‍ തന്നെ യുദ്ധസമാനമായ അന്തരീക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മംഗലാപുരം വരെയുള്ള റോറോ പദ്ധതി കണ്ണൂരിലേക്ക് നീട്ടാനുള്ള നടപടി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ യാത്രക്കാര്‍ക്ക് അല്‍പം പ്രതീക്ഷ നല്‍കുന്നത്.
നിത്യോപയോഗ സാധനങ്ങളുമായി ഉത്തരേന്ത്യയില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ ഗുഡ്‌സ് ട്രെയിനില്‍ കയറ്റി കണ്ണൂര്‍ വരെ എത്തിക്കുന്നതാണ് റോറോ (റോള്‍ ഓണ്‍ റോള്‍ ഓഫ് ട്രെയിന്‍) പദ്ധതി. ഒരു ഗുഡ്‌സ് ട്രെയിനില്‍ 40 വരെ ചരക്കു ലോറികള്‍ കയറ്റാം. 1999 മുതല്‍ മംഗലാപുരം വരെ ഇത്തരത്തില്‍ ചരക്ക് ലോറികള്‍ എത്തിക്കുന്നുണ്ട്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിന് ചരക്ക് ലോറികളും കാരണമാകുന്നുണ്ട്. പല നഗരങ്ങളിലും പകല്‍ സമയങ്ങളില്‍ ചരക്ക് ലോറികള്‍ ഓടിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇപ്പോള്‍ ആ നിയന്ത്രണമൊക്കെ ലംഘിച്ച് കൂറ്റര്‍ ട്രക്കുകളും ലോറികളും യഥേഷ്ടം ദേീയപാതയില്‍ കൂടി സഞ്ചരിക്കുന്നത് പതിവാണ്. ഗുഡ്‌സ് ട്രെയിനില്‍ ചരക്ക് ലോറികള്‍ കണ്ണൂരിലെത്തിക്കുന്നത് സമയലാഭത്തിനും ധനലാഭത്തിനും കാരണമാവും. ഇന്ധന നഷ്ടം ഒഴിവാക്കുന്നതിനും മലിനീകരണം തടയുന്നതിനും ഇത് സഹായകരമാണ്. സാധനങ്ങള്‍ അതിവേഗത്തില്‍ സംസ്ഥാനത്തെത്തിക്കുന്നതിനും റോറോ സൗകര്യം പ്രയോജനപ്പെടും. ചരക്ക് ലോറികള്‍ കൊണ്ടുവരാന്‍ റെയില്‍വെ സൗകര്യം ഉപയോഗപ്പെടുത്തിയാലുള്ള വാണിജ്യ സാധ്യതകള്‍ ഏറെയാണ്. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ചരക്ക് നീക്കം ഇനിയും വര്‍ധിക്കും. റെയില്‍വെയുടെ പ്രാഥമിക പരിശോധനയില്‍ കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്‌റ്റേഷനും എടക്കാട് റെയില്‍വെ സ്‌റ്റേഷനും പദ്ധതിക്ക് അനുകൂലമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുകൊണ്ട് മാത്രമായില്ല, ഇതിന്റെ പ്രയോജനം കേരളത്തിന് പ്രത്യേകിച്ച് വടക്കന്‍ ജില്ലകള്‍ക്ക് ലഭിക്കണമെങ്കില്‍ ശക്തിയായ സമ്മര്‍ദ്ദം കേന്ദ്രത്തില്‍ ചെലുത്തേണ്ടതുണ്ട്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം. മംഗലാപുരത്തിനടുത്ത് സൂറത്ത്കല്‍, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ ചരക്ക് ലോറികള്‍ ഗുഡ്‌സ് ട്രെയിനില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് സൗകര്യമുണ്ട്. ഈ സൗകര്യം കണ്ണൂരിലും കൂടി ലഭ്യമാവുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് അല്‍പം ശമനം പ്രതീക്ഷിക്കാം. കേരളത്തില്‍ നിന്നും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും തിരിച്ചും ആയിരത്തോളം കിലോമീറ്റര്‍ ഒരു പ്രയാസവുമില്ലാതെ ചരക്ക് ലോറികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. വാണിജ്യ വ്യവസായ മേഖലക്കും കൂടുതല്‍ കരുത്തേകാന്‍ കഴിയുന്ന റോറോ പദ്ധതിക്ക് മുന്തിയ പരിഗണന നല്‍കി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  5 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  6 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  6 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  7 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു