Wednesday, November 21st, 2018

കാമുകനെയും ഭര്‍ത്താവിനെയും തള്ളി യുവതി അമ്മയോടൊപ്പം പോയി

കാസര്‍കോട്: പാവയായി ജീവിക്കാനാകില്ലെന്ന് ഭര്‍ത്താവിന് ശബ്ദസന്ദേശമയച്ച് ഇന്ത്യവിട്ട് ജീവിക്കാന്‍ കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്നും കാമുകനെയും ഭര്‍ത്താവിനെയും തള്ളി അമ്മയോടൊപ്പം പോയി. കണ്ണൂരിലെ ഒരു പ്രമുഖ ഹോട്ടലിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന്റെ ഭാര്യയുമായ പരപ്പ എടത്തോട് സ്വദേശിനി സുനിതയാണ് ഇന്നലെ കോടതിയില്‍ നിന്നും അമ്മയോടൊപ്പം പോയത്. ജൂണ്‍ 2നായിരുന്നു സുനിത തന്റെ സഹപ്രവര്‍ത്തകനായ മൂവാറ്റുപുഴയിലെ മഠത്തില്‍ ജിത്തുവിനോടൊപ്പം നാലര വയസുള്ള മകളുമായി ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച … Continue reading "കാമുകനെയും ഭര്‍ത്താവിനെയും തള്ളി യുവതി അമ്മയോടൊപ്പം പോയി"

Published On:Jun 23, 2018 | 8:02 am

കാസര്‍കോട്: പാവയായി ജീവിക്കാനാകില്ലെന്ന് ഭര്‍ത്താവിന് ശബ്ദസന്ദേശമയച്ച് ഇന്ത്യവിട്ട് ജീവിക്കാന്‍ കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്നും കാമുകനെയും ഭര്‍ത്താവിനെയും തള്ളി അമ്മയോടൊപ്പം പോയി. കണ്ണൂരിലെ ഒരു പ്രമുഖ ഹോട്ടലിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന്റെ ഭാര്യയുമായ പരപ്പ എടത്തോട് സ്വദേശിനി സുനിതയാണ് ഇന്നലെ കോടതിയില്‍ നിന്നും അമ്മയോടൊപ്പം പോയത്. ജൂണ്‍ 2നായിരുന്നു സുനിത തന്റെ സഹപ്രവര്‍ത്തകനായ മൂവാറ്റുപുഴയിലെ മഠത്തില്‍ ജിത്തുവിനോടൊപ്പം നാലര വയസുള്ള മകളുമായി ഒളിച്ചോടിയത്.
ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച സുനിതയെയും ജിത്തുവിനെയും കുഞ്ഞിനെയും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്നും തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് സുനിതയെയും കുഞ്ഞിനെയും പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകനെയും ഭര്‍ത്താവിനെയും കൈയ്യൊഴിഞ്ഞ സുനിത അമ്മയുടെ കൂടെ പോകാനാണ് ആഗ്രഹമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് സുനിതയെ കോടതി മാതാവിനോടൊപ്പം വിട്ടു. ഇതിനിടെ ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് രതീഷ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതിനാല്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി സുനിതയും ബന്ധുക്കളുമായി പോലീസ് ഇന്ന് ഹൈക്കോടതിയിലേക്ക് പോകും.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    16 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    18 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    20 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    21 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല