Saturday, January 19th, 2019

രോഹിതിന് സെഞ്ചുറി; ഇന്ത്യക്ക് ജയവും പരമ്പരയും

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Published On:Jul 9, 2018 | 9:24 am

ലണ്ടന്‍: ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു.
199 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മ (56 പന്തില്‍ 100) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ സഹഓപ്പണര്‍ ശിഖര്‍ ധവാനെ (അഞ്ച്) നഷ്ടമായിട്ടും നായകന്‍ വിരാട് കൊഹ്ലിയേയും (43), ഹാര്‍ദിക് പാണ്ഡ്യയേയും (33) കൂട്ടുപിടിച്ച് രോഹിത് നടത്തിയ കടന്നാക്രമമാണ് ഇന്ത്യ്ക്ക് അനയാസ വിജയം സമ്മാനിച്ചത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 67 റണ്‍സെടുത്ത ജെയ്‌സന്‍ റോയ് ആണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്ക് കരുത്തായത്. ജോസ് ബട്‌ലര്‍ (34), അലക്‌സ് ഹെയ്ല്‍സ് (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യ്ക്കായി ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് എടുത്തപ്പോള്‍ സിദ്ദാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റും ദീപക് ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബട്‌ലറും ജെയ്‌സന്‍ റോയും നല്‍കിയത്. എട്ട് ഓവറില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. എന്നല്‍ സ്‌കോര്‍ 94ല്‍ നില്‍ക്കെ ബട്‌ലറെ മടക്കി കൗള്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കിയെങ്കിലും പിന്നാലെ വന്ന ഹെയ്ല്‍സ് സ്‌കോര്‍ ചലിപ്പിക്കുകയിരുന്നു. പിന്നാലെ റോയിയെ മടക്കി ദീപക് ചാഹര്‍ ആദ്യ അന്താരാഷ്ട്ര വിക്കറ്റും സ്വന്തമാക്കി. എന്നാല്‍ പിന്നാലെ വന്ന ഹെയ്ല്‍സും ജോണി ബെയര്‍‌സ്റ്റോയും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 198ല്‍ എത്തി.

 

LIVE NEWS - ONLINE

  • 1
    36 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു