നിലയുറപ്പിച്ച ശേഷം കളം അടക്കിവാഴുന്ന രോഹിതിന്റെ ശൈലി മികവുറ്റതാണ്.
നിലയുറപ്പിച്ച ശേഷം കളം അടക്കിവാഴുന്ന രോഹിതിന്റെ ശൈലി മികവുറ്റതാണ്.
ഓക്ലന്റ്: അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന് എന്ന റെക്കോഡ് ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സ്വന്തം. ന്യൂസിലന്റിനെതിരായ പരമ്പരയിലെ രണ്ടാം കളിയില്‍ 29 പന്തില്‍ 50 റണ്‍സടിച്ച രോഹിതിന് 2288 റണ്‍സായി.
ന്യൂസിലന്റിന്റെ മാര്ട്ടിന് ഗുപ്റ്റിലിനെ (2272) ആണ് രോഹിത് മറികടന്നത്. പാകിസ്താന്റെ ശുഐബ് മാലിക് (2263) ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ വിരാട് കോഹ്ലി (2167), കിവീസിന്റെ ബ്രന്‍ഡന്‍ മക്കല്ലം (2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ട്വന്റി20യില്‍ നൂറിലധികം സിക്സടിക്കുന്ന മൂന്നാമത്തെ താരവുമായി രോഹിത്. 103 സിക്സുകളുമായി ഗുപ്റ്റിലും വിന്‍ഡീസിന്റെ ക്രിസ് ഗെയ്ലുമാണ് രോഹിതിന് (102) മുന്നിലുള്ളത്.