Tuesday, November 13th, 2018

അതിരുകാക്കാന്‍ ഞങ്ങളുമുണ്ടേ…!പട്ടാളക്കാര്‍ക്ക് സഹായകമായി ഇനി യന്ത്രമനുഷ്യരും…

544 റോബോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

Published On:Aug 14, 2017 | 3:07 pm

ആധുനികയുഗത്തില്‍ രാജ്യം പല മാറ്റങ്ങള്‍ക്കും, കണ്ടു പിടിത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മെഷിനുകളുടേയും, റോബോര്‍ട്ടുകളുടേയും വരവിലേക്ക് നമ്മുടെ രാജ്യം എത്തി നില്‍ക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഹായത്തിനായി റോബോര്‍ട്ടിനെ വച്ചുള്ള പരീക്ഷണങ്ങല്‍ നടന്നു കഴിഞ്ഞു. ഇപ്പോഴിതാ രാജ്യത്തിന്റെ സംരക്ഷണത്തിന് റോബോര്‍ട്ടുകളെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ജമ്മുകാശ്മീരില്‍ ഭീകരരെ നേരിടാന്‍ സൈന്യത്തെ സഹായിക്കാനാണ് റോബോര്‍ട്ടുകള്‍ വരുന്നത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ച്് സൈനികരെ സഹായിക്കാനും ശേഷിയുള്ളവയായിരിക്കും. സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമാണിതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഭീകര പ്രവര്‍ത്തനങ്ങളുടെ മേഖല വികസിച്ച് സാഹചര്യത്തിലാണ് റോബോര്‍ട്ടുകളുടെ സഹായം സജ്ജമാക്കുന്നത്. 544 റോബോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.
ഇരുനൂറ് മീറ്റര്‍ ദൂരത്തുവെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങള്‍ കൈമാറാനും സാധിക്കുന്ന റോബോട്ടുകളില്‍ ക്യാമറകളും പ്രസരണ സംവിധാനങ്ങളുമുണ്ടാകും. ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈനികര്‍ക്ക് ആവശ്യമായ അയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചു നല്‍കുന്നതിനും ഇവയെ ഉപയോഗിക്കാനാവും. ഇന്ത്യന്‍ നിര്‍മാതാക്കളുമായി മാത്രമായിരിക്കും റോബോട്ടിന്റെ നിര്‍മാണത്തിനാവശ്യമായ കരാറുകളില്‍ ഏര്‍പ്പെടുക.

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി