Thursday, June 20th, 2019

പണംവിതറി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

  കൊല്ലം: പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ചശേഷം കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ പെരിയതെരുവ് നടരാജന്‍ (50), പറങ്കിപ്പേട്ട മാരിയംകുപ്പം ഈശ്വരന്‍കോവില്‍ മുത്തുരാമന്‍ (35) എിവരെയാണ് അറസ്റ്റ് ചെയ്തത്. പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ച് തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനു കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ ആശ്രാമം സ്വദേശികളായ ദമ്പതികളെ പറ്റിച്ച് ലാപ്‌ടോപ്പടക്കം മോഷണം നടത്തിയിരുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ … Continue reading "പണംവിതറി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍"

Published On:Aug 9, 2013 | 6:00 pm

 

കൊല്ലം: പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ചശേഷം കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ പെരിയതെരുവ് നടരാജന്‍ (50), പറങ്കിപ്പേട്ട മാരിയംകുപ്പം ഈശ്വരന്‍കോവില്‍ മുത്തുരാമന്‍ (35) എിവരെയാണ് അറസ്റ്റ് ചെയ്തത്. പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ച് തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ അഞ്ചിനു കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ ആശ്രാമം സ്വദേശികളായ ദമ്പതികളെ പറ്റിച്ച് ലാപ്‌ടോപ്പടക്കം മോഷണം നടത്തിയിരുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളാണ് പിടിയിലായ നടരാജനും മുത്തുരാമനുമെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്ത് മറ്റുള്ളവരെയും വലയിലാക്കാനാണ് പോലീസിന്റെ ശ്രമം.

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    6 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന