Tuesday, July 16th, 2019

മോഷണസംഘം പൊലീസ് വലയില്‍

മലപ്പുറം: നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളായ ഏഴംഗസംഘം പിടിയില്‍. ഒരു മാസത്തിനുള്ളില്‍ എടക്കര സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചു വീടുകളില്‍ വര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്.  ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തിയെങ്കിലും വിരലടയാളംപോലും ലഭിക്കാത്ത വിധത്തില്‍ കവര്‍ച്ചാ സംഘം തെളിവുകള്‍ നശിപ്പിച്ചതിനാല്‍ അന്വേഷണം വഴിമുട്ടി. സ്‌റ്റേറ്റ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം. അസൈനാര്‍, സിപിഒ സി.എം. മുജീബ് എന്നിവര്‍ കവര്‍ച്ച നടന്ന വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എടക്കര പള്ളിപ്പടിയിലെ പുളിക്കുഴി അഷ്‌റഫിന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ടായതാണു കേസിനു വഴിത്തിരിവായത്. … Continue reading "മോഷണസംഘം പൊലീസ് വലയില്‍"

Published On:Sep 10, 2013 | 4:33 pm

മലപ്പുറം: നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളായ ഏഴംഗസംഘം പിടിയില്‍. ഒരു മാസത്തിനുള്ളില്‍ എടക്കര സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചു വീടുകളില്‍ വര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്.  ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തിയെങ്കിലും വിരലടയാളംപോലും ലഭിക്കാത്ത വിധത്തില്‍ കവര്‍ച്ചാ സംഘം തെളിവുകള്‍ നശിപ്പിച്ചതിനാല്‍ അന്വേഷണം വഴിമുട്ടി. സ്‌റ്റേറ്റ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം. അസൈനാര്‍, സിപിഒ സി.എം. മുജീബ് എന്നിവര്‍ കവര്‍ച്ച നടന്ന വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എടക്കര പള്ളിപ്പടിയിലെ പുളിക്കുഴി അഷ്‌റഫിന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ടായതാണു കേസിനു വഴിത്തിരിവായത്.
തുടര്‍ന്നു മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ മുഴുവന്‍ പിടികൂടുകയായിരുന്നു. മുപ്പിനിയിലെ ബാബുവിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചയാണ് ഏറ്റവും ഒടുവിലത്തേത്. ഇവിടെ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ സേട്ടുവിനു വിറ്റു പണം തുല്യമായി വീതിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ സംഘത്തിലെ ചെമ്പന്‍കൊല്ലി തൊണ്ടിയില്‍ മുഹമ്മദ് നിസാറും മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങല്‍ മൊടത്തിരി അബ്ദുല്‍റഷീദും ആഭരണങ്ങളുടെ കൂട്ടത്തിലെ അഞ്ചുപവന്റെ മാല മറ്റു പ്രതികളറിയാതെ മാറ്റിവച്ചു മറ്റൊരു സ്വര്‍ണക്കടയില്‍ വില്‍പ്പന നടത്തി. തുടര്‍ന്നു പ്രതികള്‍ മൈസൂരിലും ഗുണ്ടല്‍പ്പേട്ടയിലുമെത്തി പണം ധൂര്‍ത്തടിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

LIVE NEWS - ONLINE

  • 1
    13 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍