സ്‌കൂളില്‍ മോഷണ ശ്രമം

Published:November 29, 2016

കോഴിക്കോട്: ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂളില്‍ മോഷണശ്രമം. പ്രധാനപ്പെട്ട എല്ലാ മുറികളും കുത്തിത്തുറന്ന് ഫയലുകളും മറ്റെല്ലാ വസ്തുക്കളും വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിയാകും മോഷണ ശ്രമമെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാവിലെ ഒന്‍പതരയോടെ അധ്യാപികമാര്‍ എത്തിയപ്പോഴാണ് കള്ളന്‍ കയറിയത് മനസ്സിലായത്.
സ്‌കൂളിന്റെ പ്രധാന കവാടം ചാടിക്കടന്ന് പ്രധാനാധ്യാപിക, മാനേജര്‍ എന്നിവരുടെ മുറികളും, കംപ്യൂട്ടര്‍ ലാബ്, സ്റ്റാഫ്‌റൂം എന്നിവയും കുത്തിത്തുറന്ന് അലമാര, മേശ എന്നിവയിലെ എല്ലാ രേഖകളും വാരിവലിച്ച് പുറത്തിട്ട നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സ്‌കൂളില്‍ മോഷണം നടന്നിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.