Friday, April 26th, 2019

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍

പത്തനംതിട്ട: റാന്നിയില്‍ ദേവാലയങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് കരിമാങ്കോട് ജവഹര്‍ ലക്ഷം വീടു കോളനിയില്‍ 23 ാം നമ്പര്‍ വീട്ടില്‍ നിന്നും റാന്നി മന്ദമരുതി പൊടിപ്പാറ സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഉണ്ണി (മോഹനന്‍58) ആണ് പോലീസ് പട്രോളിങ് സംഘം ഓടിച്ചിട്ടു പിടികൂടിയത്. ഓട്ടത്തിനിടയില്‍ വീണ് എസ്.ഐക്കു നിസാര പരുക്കേറ്റു. കള്ളന്‍ പിടിയിലായത് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ പുലര്‍ച്ചെ … Continue reading "കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍"

Published On:Jul 9, 2018 | 8:04 am

പത്തനംതിട്ട: റാന്നിയില്‍ ദേവാലയങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് കരിമാങ്കോട് ജവഹര്‍ ലക്ഷം വീടു കോളനിയില്‍ 23 ാം നമ്പര്‍ വീട്ടില്‍ നിന്നും റാന്നി മന്ദമരുതി പൊടിപ്പാറ സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഉണ്ണി (മോഹനന്‍58) ആണ് പോലീസ് പട്രോളിങ് സംഘം ഓടിച്ചിട്ടു പിടികൂടിയത്. ഓട്ടത്തിനിടയില്‍ വീണ് എസ്.ഐക്കു നിസാര പരുക്കേറ്റു. കള്ളന്‍ പിടിയിലായത് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ പുലര്‍ച്ചെ പുതുശേരിമല ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിന്റെ റോഡരികിലെ കാണിക്ക വഞ്ചി, മന്ദിരം പടിയിലെ കാണിക്ക വഞ്ചി, വൈക്കം ഗുരുദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി എന്നിവ കുത്തിത്തുറന്ന് ഇയാള്‍ പണം അപഹരിച്ചിരുന്നു. ഇതുമായി മന്ദമരുതിയിലേക്കു പോകുന്നതിനിടയിലാണ് റാന്നി ബ്ലോക്കു പടിയില്‍ എസ്.ഐ: ആര്‍.അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘത്തിന്റെ മുമ്പില്‍പ്പെട്ടത്. ബൈക്കില്‍ രണ്ടു ബാഗുകളുമായി എത്തിയ ഉണ്ണിയെ പോലീസ് തടഞ്ഞു. റബര്‍ ടാപ്പിങ്ങിന് പോകുകയാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ബാഗ് പരിശോധിക്കാന്‍ തുനിഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    25 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    32 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    37 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    49 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    15 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി