Friday, September 21st, 2018

മോഷ്ടാക്കള്‍ക്ക് വലവീശി പോലീസ്; കള്ളന്‍മാരെത്തുന്നത് അടിവസ്ത്രം മാത്രം ധരിച്ച്

      കണ്ണൂര്‍: മഴക്കാലത്തിന്റെ മറവില്‍ മോഷ്ടാക്കള്‍ രംഗത്തെത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. തനിച്ചു താമസിക്കുന്നവര്‍ അവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കണം. മക്കള്‍ വിദേശത്തുള്ളവര്‍, തനിച്ചു താമസിക്കുന്ന സ്ത്രീകള്‍, രോഗികളായുള്ളവര്‍, ഒറ്റപ്പെട്ട മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരും തങ്ങളുടെ വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം പോലീസില്‍ നല്‍കേണ്ടതാണ്. സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, അപരിചതര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും കൈമാറണം. കരാറുകാര്‍ തങ്ങളുടെ പണിക്കാരുടെ വിവരങ്ങളും കൃത്യമായി പോലീസിനെ അറിയിക്കണം. കെട്ടിടം … Continue reading "മോഷ്ടാക്കള്‍ക്ക് വലവീശി പോലീസ്; കള്ളന്‍മാരെത്തുന്നത് അടിവസ്ത്രം മാത്രം ധരിച്ച്"

Published On:Jun 7, 2017 | 11:14 am

Chain Robbery Full

 

 

 

കണ്ണൂര്‍: മഴക്കാലത്തിന്റെ മറവില്‍ മോഷ്ടാക്കള്‍ രംഗത്തെത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. തനിച്ചു താമസിക്കുന്നവര്‍ അവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കണം. മക്കള്‍ വിദേശത്തുള്ളവര്‍, തനിച്ചു താമസിക്കുന്ന സ്ത്രീകള്‍, രോഗികളായുള്ളവര്‍, ഒറ്റപ്പെട്ട മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരും തങ്ങളുടെ വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം പോലീസില്‍ നല്‍കേണ്ടതാണ്. സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, അപരിചതര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും കൈമാറണം. കരാറുകാര്‍ തങ്ങളുടെ പണിക്കാരുടെ വിവരങ്ങളും കൃത്യമായി പോലീസിനെ അറിയിക്കണം. കെട്ടിടം വാടകക്ക് നല്‍കിയിട്ടുള്ളവര്‍ താമസക്കാരെ കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്ന് പോലീസ് അറിയിച്ചു. നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി വെക്കുമെന്നും പോലീസ് അറിയിച്ചു.
പോലീസ് പട്രോളിംഗിനു പുറമെ ജനമൈത്രി സംവിധാനം ഉപയോഗിച്ച് പ്രാദേശവാസികളുടെ സഹായത്തോടെ അതത് മേഖലകളില്‍ പട്രോളിംഗ് നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ പട്രോളിംഗ് സംവിധാനം ഒരുക്കാനും പോലീസ് പദ്ധതിയിട്ടിട്ടുണ്ട്. വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഓട്ടോടാക്‌സി ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെയല്ലാം സഹായങ്ങള്‍ പോലീസ് തേടും.
കണ്ണൂര്‍ ടൗണില്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സ്‌ക്വാഡ് രാത്രികാലങ്ങളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. സി ഐ രത്‌നകുമാര്‍, എസ് ഐ ഷാജി പട്ടേലില്‍ എന്നിവരും ഇവരോടൊപ്പമുണ്ട്. തളിപ്പറമ്പ് സബ്ഡിവിഷനിലും പോലീസ് ജാഗ്രത പാലിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മതിയായ പോലീസുകാരില്ലാത്തതിനാല്‍ വ്യാപാരസമുച്ചയങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുമായി ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടാനുള്ള തന്ത്രവും ഡിവൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതിനിടെ, വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തില്‍ നിന്ന് കേരളത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട് കൊള്ളയടിച്ച ശേഷം മോഷണ മുതലുകള്‍ തിരുട്ട് ഗ്രാമത്തിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലെ മൂന്ന് വീടുകള്‍ ഈ സംഘം കൊള്ളയടിച്ചിരുന്നു. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് കുടുംബത്തിലെ ആറോളം പോര്‍ ചികിത്സയിലാണ്. അടുക്കള വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് എത്തിയ വീട്ടുകാരെ തലക്കടിച്ച് വീഴ്ത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവരെ കൂടാതെ തമിഴ്‌നാട്ടിലെ ശിവഗംഗയിലുള്ള മറവന്‍ വിഭാഗത്തില്‍പെട്ടവരും മോഷണത്തിനായി കേരളത്തിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചയും പിടിച്ചുപറിയുമാണ് ഇവരുടെ പ്രധാന തൊഴില്‍. കുറേ മോഷണം നടത്തിയതിനു ശേഷം നാട്ടിലേക്ക് രക്ഷപ്പെടുന്ന ഇവരെ പിടികൂടാന്‍ പ്രയാസമാണെന്നും പോലീസ് പറയുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  7 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  8 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  9 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  11 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  12 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  16 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  17 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി