Wednesday, May 22nd, 2019

കവര്‍ച്ച കൂടുന്നു നടപടി വേണം

നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണം പെരുകുന്നു. ബന്ധുവീടുകളിലും മറ്റ് ദൂരസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയും വീട്ടില്‍ തിരിച്ചെത്തുന്ന പല വീട്ടുകാര്‍ക്കും അനുഭവപ്പെട്ട കവര്‍ച്ചയുടെ വിവരങ്ങളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ നഗരത്തിനടുത്ത് താണയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. താണ മാണിക്കക്കാവിനടുത്ത് താമസിക്കുന്ന ഇസ്താനയില്‍ സഹീറയുടെ വീട്ടില്‍ നിന്നാണ് 20 പവനിലേറെ സ്വര്‍ണ്ണം കളവ് പോയത്. വീട്ടുകാര്‍ കുടുംബസമേതം ചങ്ങനാശ്ശേരിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ആനയിടുക്കിലെ നിസാര്‍ തങ്ങളുടെ വീട്ടിലും മോഷണശ്രമം നടന്നു. … Continue reading "കവര്‍ച്ച കൂടുന്നു നടപടി വേണം"

Published On:Dec 5, 2018 | 1:02 pm

നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണം പെരുകുന്നു. ബന്ധുവീടുകളിലും മറ്റ് ദൂരസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയും വീട്ടില്‍ തിരിച്ചെത്തുന്ന പല വീട്ടുകാര്‍ക്കും അനുഭവപ്പെട്ട കവര്‍ച്ചയുടെ വിവരങ്ങളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ നഗരത്തിനടുത്ത് താണയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. താണ മാണിക്കക്കാവിനടുത്ത് താമസിക്കുന്ന ഇസ്താനയില്‍ സഹീറയുടെ വീട്ടില്‍ നിന്നാണ് 20 പവനിലേറെ സ്വര്‍ണ്ണം കളവ് പോയത്. വീട്ടുകാര്‍ കുടുംബസമേതം ചങ്ങനാശ്ശേരിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ആനയിടുക്കിലെ നിസാര്‍ തങ്ങളുടെ വീട്ടിലും മോഷണശ്രമം നടന്നു. എന്തൊക്കെ സാധനങ്ങള്‍ കളവ് പോയെന്ന് എറണാകുളത്ത് പോയ കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയാലെ അറിയാനൊക്കുകയുള്ളൂ. പരിയാരം കോരന്‍പീടികയിലെ പൂട്ടിയിട്ട വീട് കുത്തത്തുറന്ന് 15 പവന്‍ സ്വര്‍ണവും 50,000 രൂപയും കളവ് പോയതും കഴിഞ്ഞദിവസമാണ്. തളിപ്പറമ്പില്‍ ഫാന്‍സി കട നടത്തുന്ന ആബിദിന്റെ വീട്ടിലാണ് തിങ്കളാഴ്ച കവര്‍ച്ച നടന്നത്. വീടിന് പിന്നിലെ വാതിലും ഗ്രില്‍സും തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. വീടിന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വീട്ടുകാര്‍ പിതാവിന്റെ വീട്ടിലായിരുന്നു താമസം. നവംബര്‍ 27ന് തലശ്ശേരി ചെറ്റംകുന്നിലെ ഹസീന മന്‍സിലില്‍ ഗഫൂറിന്റെ പൂട്ടിയിട്ട വീട്ടിലും കവര്‍ച്ച നടന്നു. വീടിന് പിന്‍വശത്തെ മുറിയുടെ ജനല്‍ കമ്പി തകര്‍ത്ത് അകത്ത് അലമാരയില്‍ സൂക്ഷിച്ച 60 പവന്‍ മോഷ്ടിക്കുകയായിരുന്നു. വീട്ടിലുള്ളവര്‍ കണ്ണൂരിലെ കുടുംബവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. അന്നുതന്നെ പഴയങ്ങാടിക്കടുത്ത് വെങ്ങരയില്‍ വീട് പൂട്ടി വീട്ടുകാര്‍ പുറത്ത് പോയ സമയം 12 പവനും 6000 രൂപയും കവര്‍ച്ച ചെയ്ത സംഭവവുമുണ്ടായി. പുതിയ വീട്ടില്‍ രവീന്ദ്രന്റെ വീട്ടിലെ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷണം. ഇക്കഴിഞ്ഞ സപ്തംബറില്‍ താഴെചൊവ്വയിലെ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന കവര്‍ച്ച ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു. പ്രതികളെ ഇനിയും പിടികൂടാനായില്ല. പല കളവു കേസിനും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയുന്നില്ല. അന്യസംസ്ഥാനക്കാരും ബംഗ്ലാദേശുകാരുമൊക്കെ ഉള്‍പ്പെട്ടതാണ് കവര്‍ച്ചാസംഘമെന്ന സംശയം പരക്കെയുണ്ട്. വീടും പൂട്ടി ഒരത്യാവശ്യത്തിന് മനസമാധാനത്തോടെ എവിടെയും പോകാന്‍ പറ്റാത്ത സ്ഥിതിയാണിന്ന്. പോലീസ് മാത്രം വിചാരിച്ചാല്‍ കളവ് തടയാനാവില്ല. നാട്ടിമ്പുറങ്ങളിലും നഗരങ്ങളിലും ജനങ്ങള്‍ തന്നെ പ്രത്യേകം സ്‌ക്വാഡുകളുണ്ടാക്കി രാത്രികാലങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു സംശയമുള്ളവരെ അപ്പോള്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കണം. മുമ്പ് റിപ്പറിന്റെ അക്രമണകാലത്ത് ഇതുപോലുള്ള സ്‌ക്വാഡുകള്‍ രൂപീകരിച്ച് നാട്ടുകാര്‍ക്ക് സുരക്ഷിതത്വം നല്‍കിയിരുന്നു. പോലീസും നാട്ടുകാരും ഉള്‍പ്പെട്ട ഒരു ജാഗ്രതാ സംവിധാനം ഉടനെ ഉണ്ടായില്ലെങ്കില്‍ കവര്‍ച്ച ഇനിയും തുടരും.

LIVE NEWS - ONLINE

 • 1
  4 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  5 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  12 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  12 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  14 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  14 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  14 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  15 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  15 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്