Wednesday, September 19th, 2018

മുളകുപൊടി വിതറി കവര്‍ച്ച: 2 പേര്‍ അറസ്റ്റില്‍

കൊല്ലം: വനിതാ കടയുടമയുടെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ 2 പേര്‍ അറസ്റ്റിലായി. ഓച്ചിറ തഴവ കുതിരപ്പന്തി കണ്ടത്തില്‍വീട്ടില്‍ ബിജുവിന്റെ ഭാര്യ ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം കടയില്‍നിന്നും 7,000 രൂപ കവര്‍ന്ന യുവാവിനെയും ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറിന്റെ ഉടമയെയും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ബിസ്മി വില്ലയില്‍ അന്‍ഷാദ്(44), തിരുവാതില്‍ കിഴക്കതില്‍ ജയചന്ദ്രന്‍(26) എന്നിവരാണ് പിടിയിലായത്. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. ഇവര്‍ … Continue reading "മുളകുപൊടി വിതറി കവര്‍ച്ച: 2 പേര്‍ അറസ്റ്റില്‍"

Published On:Sep 7, 2018 | 8:00 am

കൊല്ലം: വനിതാ കടയുടമയുടെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ 2 പേര്‍ അറസ്റ്റിലായി. ഓച്ചിറ തഴവ കുതിരപ്പന്തി കണ്ടത്തില്‍വീട്ടില്‍ ബിജുവിന്റെ ഭാര്യ ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം കടയില്‍നിന്നും 7,000 രൂപ കവര്‍ന്ന യുവാവിനെയും ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറിന്റെ ഉടമയെയും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ബിസ്മി വില്ലയില്‍ അന്‍ഷാദ്(44), തിരുവാതില്‍ കിഴക്കതില്‍ ജയചന്ദ്രന്‍(26) എന്നിവരാണ് പിടിയിലായത്. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിലെടുത്തു. ബുധന്‍ ഉച്ചക്ക് 2.30ന് ബിജുവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി സിഗരറ്റ് ആവശ്യപ്പെട്ട് കടയിലെത്തിയ അന്‍ഷാദാണ് ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. ബീന ഇയാളെ തിരിച്ചറിഞ്ഞു. ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സമാനമായ കേസുകളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയില്‍നിന്ന് അപഹരിച്ചതില്‍ 5,050 രൂപയും ഇവരില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    14 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    16 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു