Monday, February 18th, 2019

ക്ഷേത്രത്തിന്റെ സ്റ്റോറില്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടവെട്ടി ദുര്‍ഗാ ക്ഷേത്രത്തിലെ സ്റ്റോറില്‍ പൂട്ടു പൊളിച്ചു പതിനായിരത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിടപ്പള്ളിക്ക് സമീപത്തെ സ്റ്റോര്‍ മുറിയിലുണ്ടായിരുന്ന കാണിക്ക കുടത്തിലെയും ഫൈബറിന്റെ ഭണ്ഡാരക്കുറ്റിയിലെയും പണമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 10ന് ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ പുതിയ ശ്രീകോവിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രതിഷ്ഠാസമയത്ത് തുറക്കുന്നതിനായി നാണയമിട്ട് സൂക്ഷിച്ച കാണിക്കക്കുടം ഉള്‍പ്പെടെയാണു മോഷ്ടാക്കള്‍ കവര്‍ന്നത്. ഫൈബറിന്റെ ഭണ്ഡാരക്കുറ്റി തകര്‍ത്താണു പണം മോഷ്ടിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന മേശയുടെ പൂട്ടും … Continue reading "ക്ഷേത്രത്തിന്റെ സ്റ്റോറില്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു"

Published On:Sep 3, 2018 | 8:02 am

ഇടുക്കി: ഇടവെട്ടി ദുര്‍ഗാ ക്ഷേത്രത്തിലെ സ്റ്റോറില്‍ പൂട്ടു പൊളിച്ചു പതിനായിരത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിടപ്പള്ളിക്ക് സമീപത്തെ സ്റ്റോര്‍ മുറിയിലുണ്ടായിരുന്ന കാണിക്ക കുടത്തിലെയും ഫൈബറിന്റെ ഭണ്ഡാരക്കുറ്റിയിലെയും പണമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 10ന് ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ പുതിയ ശ്രീകോവിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രതിഷ്ഠാസമയത്ത് തുറക്കുന്നതിനായി നാണയമിട്ട് സൂക്ഷിച്ച കാണിക്കക്കുടം ഉള്‍പ്പെടെയാണു മോഷ്ടാക്കള്‍ കവര്‍ന്നത്. ഫൈബറിന്റെ ഭണ്ഡാരക്കുറ്റി തകര്‍ത്താണു പണം മോഷ്ടിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന മേശയുടെ പൂട്ടും പൊളിച്ചനിലയിലാണ് കണ്ടെത്തിയത്. ശ്രീകോവിലിന്റെ വാതിലും തുറന്നിട്ടുണ്ട്. മോഷ്ടാവ് ഉപയോഗിച്ചെന്നു കരുതുന്ന ചുറ്റിക മേശയുടെ സമീപത്ത്‌നിന്നും കണ്ടെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍