Wednesday, September 26th, 2018

പയ്യന്നൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; ബാങ്കില്‍ കവര്‍ച്ചാശ്രമം

പോലീസ് കേസെടുത്തു

Published On:Aug 30, 2018 | 12:29 pm

പയ്യന്നൂര്‍: ബാങ്കിന്റെ സി സി ടി വി തകര്‍ത്ത് ജ്വല്ലറിയില്‍ കവര്‍ച്ച. പയ്യന്നൂര്‍ നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിന് മുന്നിലായുള്ള കോഓപ്പറേറ്റീവ് റൂറല്‍ ബേങ്കിന്റെ പിറകില്‍ റോഡിനോട് ചേര്‍ന്നുള്ള സി സി ടി വി തകര്‍ത്താണ് മുന്നിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിറക് വശത്തെ വാതിലിന്റെ ലോക്ക് തകര്‍ക്കാന്‍ പറ്റാത്തതിനാല്‍ കട്ടില തന്നെ ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സേഫ് ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഷെല്‍ഫില്‍ സൂക്ഷിച്ച പത്തായിരം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സമീപത്തെ സി സി ടി വികള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റൂറല്‍ ബേങ്കിലെ പരിശോധനയില്‍ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യമുണ്ടെങ്കിലും വ്യക്തമല്ലെന്നാണറിയുന്നത്. ബസ് സ്റ്റാന്റ് പരിസരമായതിനാല്‍ സദാ സമയവും ആള്‍ പെരുമാറ്റമുള്ള സ്ഥലത്തെ കവര്‍ച്ച പോലീസിനെയും ഞെട്ടിച്ചിരിക്കയാണ്. എസ് ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു