Friday, April 26th, 2019

ക്ഷേത്രങ്ങളില്‍ മോഷണം

പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Published On:Aug 13, 2018 | 12:34 pm

മട്ടന്നൂര്‍: കീഴല്ലൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. വളയാല്‍ കടാങ്കോട് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലും കോളിപ്പാലം മുത്തപ്പന്‍ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെ നടയുടെ ഭാഗത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. ഇന്ന് കാലത്ത് ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരത്തിലുണ്ടാവുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുക്ഷേത്രങ്ങളുമുള്ളത്. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ക്ഷേത്രപരിസരത്ത് കണ്ടെത്തിയതായി സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഈ ക്ഷേത്രത്തിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    6 mins ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 2
    34 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 3
    41 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 4
    46 mins ago

    രാജസ്ഥാന് മിന്നും ജയം

  • 5
    58 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 6
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 7
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 8
    15 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 9
    18 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി