Monday, November 19th, 2018

മാഷണം വ്യാപകം; കള്ളനെ പിടിക്കാനാവാതെ പോലീസ്

നാടാകെ മോഷണം പെരുകുമ്പോള്‍ ഭീതിയില്‍ കഴിയുകയാണ് പൊതുജനം

Published On:Jun 30, 2018 | 12:24 pm

തലശ്ശേരി: ഒരു പോലീസ് എസ് ഐയുടെ വീട്ടിലും മറ്റൊരു എസ് ഐയുടെ ബന്ധുവിന്റെ കടയിലുമടക്കം പത്ത് ദിവസത്തിനുള്ളില്‍ 15 ഇടങ്ങളില്‍ മോഷണം നടത്തി ഇരുട്ടില്‍ കൂട് വിട്ട് കൂട് മാറുന്ന കള്ളനെ പിടിക്കാനാവാതെ തലശ്ശേരി, ധര്‍മ്മടം പോലീസുദ്യോഗസ്ഥര്‍ കുഴയുന്നു. ധര്‍മ്മടം പോലീസ് പരിധിയിലെ മേലൂര്‍ യൂണിവേഴ്‌സിറ്റി സെന്ററിനടുത്ത പലചരക്ക് കടയില്‍ കയറി പതിനൊന്നായിരം രൂപയോളം കട്ടെടുത്ത് മോഷ്ടാവ് മുങ്ങിയത് ഇക്കഴിഞ്ഞ 18ന് രാത്രിയിലാണ്. പണം അടിച്ചുമാറ്റി പോകുമ്പോള്‍ ഇതേ കടയില്‍ നിന്നെടുത്ത മുളക് പൊടി അകത്ത് വിതറാനും കള്ളന്‍ അതിബുദ്ധി കാട്ടി. സ്ഥലത്തെ ഒരു എസ് ഐയുടെ ബന്ധുവിന്റെതായിരുന്നു കട. മോഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസം കടയിലെത്തിയ പോലീസ് നായ കള്ളന്റെ മുളക് പൊടി പ്രയോഗത്തില്‍ മണം പിടിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഒരു വിധം കിട്ടിയ മണവുമായി ഓടി എത്തിയത് കുറച്ചകലെയുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരന്റെ മുറിയിലേക്കായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് ഇവിടെ കണ്ടെത്തിയതാവട്ടെ ഒരു പെണ്‍പട്ടിയെയാണ്. പോലീസ് നായക്ക് പിന്നാലെ കടയിലെത്തിയ വിരലടയാള വിദഗ്ദര്‍ക്കും കിട്ടി ഒന്നിലേറെ കൈയ്യടയാളങ്ങള്‍.
മോഷണവുമായി ബന്ധപ്പെട്ട് സംശയിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരുടെ രേഖാ ശാസ്ത്രവുമായി ഈ കൈയ്യടയാളങ്ങള്‍ വിദഗ്ദര്‍ ഒത്തുകൂടി കണ്ണൂരിലിപ്പോള്‍ ഒത്തു നോക്കിക്കൊണ്ടിരിപ്പാണ്. ഈ സംഭവത്തിന് പിന്നാലെ ഇക്കഴിഞ്ഞ 23ന് കൊളശ്ശേരി പെരുന്തറ്റിലെ ഒരു എസ് ഐയുടെ വീട്ടില്‍ നേരം വെളുത്തപ്പോഴാണ് കള്ളസ്വഭാവക്കാരന്‍ കയറിയത്. വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്ന് വച്ച് തിരികെ പിന്‍വശത്തേക്ക് പോയതേ ഉള്ളു. അവര്‍ തിരിച്ചു വരുന്നതിനിടയില്‍ എസ് ഐയുടെ കിടപ്പുമുറിയില്‍ കയറിയ കള്ളന്‍ പോലിസ് ഏമാന്റെ ഭാര്യ അലമാരയില്‍ അഴിച്ചുവച്ചിരുന്ന അഞ്ചര പവന്റെ താലിമാല, രണ്ട് വള, മോതിരം ഉള്‍പെടെ ഏട്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് അടിച്ചു മാറ്റിയത്. പ്രസ്തുത കള്ളനെ പറ്റിയുള്ള ചില സംശയങ്ങളുമായി തലശ്ശേരി പോലീസിപ്പോള്‍ എസ് ഐയുടെ വീട്ടുപരിസരത്ത് ചുറ്റിത്തിരിയുകയാണ്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിനടുത്ത എ വി കെ നായര്‍ റോഡിലുള്ള ആറ് കടകളിലാണ് ഒന്നിന് പിറകെ ഒന്നായി മോഷണം നടന്നത്. ഇതിന് ആഴ്ചകള്‍ക്ക് മുകുന്ദ് ജംഗ്ഷനിലെ ലോഗന്‍സ് റോഡിലെ നാലോളം കടകളിലും സമാന രീതിയില്‍ മോഷണ പരമ്പര നടന്നിരുന്നുവെങ്കിലും കള്ളനെ ഇതേവരെ കാണാനായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എ വി കെ നായര്‍ റോഡിലെ കടകളില്‍ കയറിയ മോഷ്ടാവിന്റെ നിഴല്‍ ചിത്രങ്ങള്‍ അവിടത്തെ സി സി ടി വിയില്‍ നിന്നും പോലിസിന് കിട്ടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  12 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  16 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  20 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  22 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  22 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  23 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി