Thursday, April 18th, 2019

തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ ഗുണ്ടാസംഘം പിടിയില്‍

തൃശൂര്‍: ചേര്‍പ്പ് തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍ ഗുണ്ടാതലവന്‍ രാകേഷും(34) സംഘവും പോലീസിന്റെ പിടിയിലായി. എറണാകുളത്ത് സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ആഢംബര ഫഌറ്റില്‍ നിന്നാണിവര്‍ പിടിയിലായത്. ഗുണ്ടാ നേതാവ് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാണ്ടി വീട്ടില്‍ രാകേഷ്(34), വടക്കാഞ്ചേരി ആറ്റത്തറ മുല്ലക്കല്‍ വീട്ടില്‍ വൈശാഖ്(32), പാടൂര്‍ മാമ ബസാര്‍ മമ്മസ്രായില്ലത്ത് സിയാദ്(27), കാട്ടൂര്‍ കരാഞ്ചിറ തിയ്യത്ത് പറമ്പില്‍ ബിനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വിവിധ തരം കത്തികള്‍, എയര്‍ പിസ്റ്റള്‍, മഴു എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ … Continue reading "തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ ഗുണ്ടാസംഘം പിടിയില്‍"

Published On:Jun 8, 2018 | 8:10 am

തൃശൂര്‍: ചേര്‍പ്പ് തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍ ഗുണ്ടാതലവന്‍ രാകേഷും(34) സംഘവും പോലീസിന്റെ പിടിയിലായി. എറണാകുളത്ത് സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ആഢംബര ഫഌറ്റില്‍ നിന്നാണിവര്‍ പിടിയിലായത്. ഗുണ്ടാ നേതാവ് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാണ്ടി വീട്ടില്‍ രാകേഷ്(34), വടക്കാഞ്ചേരി ആറ്റത്തറ മുല്ലക്കല്‍ വീട്ടില്‍ വൈശാഖ്(32), പാടൂര്‍ മാമ ബസാര്‍ മമ്മസ്രായില്ലത്ത് സിയാദ്(27), കാട്ടൂര്‍ കരാഞ്ചിറ തിയ്യത്ത് പറമ്പില്‍ ബിനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വിവിധ തരം കത്തികള്‍, എയര്‍ പിസ്റ്റള്‍, മഴു എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ അരൂരിലെ ജ്വല്ലറി ഉടമയെ സ്വര്‍ണം പണയം വച്ചത് തിരിച്ചെടുക്കാനുണ്ട് എന്ന പേരില്‍ വിളിച്ചു വരുത്തി കഴിഞ്ഞ മാസം 17ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപയും 62 ഗ്രാം സ്വര്‍ണവും എടിഎം കാര്‍ഡുകളും തട്ടിയെടുത്തത് ഇവര്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു. എപ്രില്‍ 28ന് പുത്തന്‍പീടികയി!ല്‍ വാന്‍ ഡ്രൈവര്‍ കയ്പമംഗലം കുറുപ്പംപുരക്കല്‍ ജിജീഷിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ച് 8000 രൂപയും കഴിഞ്ഞ 31ന് പെരുമ്പിള്ളിശേരിയില്‍ രഞ്ജിത്തിന്റെ വീട്ടില്‍ കയറി കഴുത്തില്‍ കത്തി വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എട്ട് ഗ്രാമിന്റെ മോതിരവും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തിരുുന്നു. കവര്‍ച്ച ചെയ്ത് ലഭിക്കുന്ന പണം ഊട്ടി, മൈസൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലെത്തി ആഢംബര ജീവിതം നയിക്കാനും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വിഡിയോ ആല്‍ബം നിര്‍മിക്കുകയുമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    28 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 2
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 3
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 4
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 5
    2 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 6
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 7
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 8
    6 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

  • 9
    6 hours ago

    ഹൈദരാബാദിന് ജയം