Friday, September 21st, 2018

വീട് കുത്തിത്തുറന്ന് 25 പവനും അര ലക്ഷം രൂപയും കവര്‍ന്നു

മോഷണം നടന്നത് വീട്ടുകാര്‍ നോമ്പുതുറക്ക് പോയപ്പോള്‍

Published On:Jun 6, 2018 | 11:37 am

കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു. തൃക്കരിപ്പൂരിലെ വ്യാപാരിയും കാരോളം വള്‍വക്കാട് ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസക്കാരനുമായ സപ്‌ന ലത്തീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. ലത്തീഫും കുടുംബവും ഉദിനൂര്‍ പെരിയോത്തുള്ള ബന്ധുവീട്ടില്‍ നോമ്പുതുറക്കായി വീടുപൂട്ടി പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. വൈകിട്ട് അഞ്ചു മണിയോടെയാണ് കുടുംബം വീടുപൂട്ടി പോയത്. 8.30 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    10 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    11 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി