Wednesday, September 19th, 2018

ലോറികളെ പിന്തുടര്‍ന്ന് കവര്‍ച്ച; ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ചരക്കിറക്കി വരുന്ന ലോറികളെ പിന്തുടര്‍ന്ന് പണം കവര്‍ച്ചനടത്തി വന്ന ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോരാണിക്കരയില്‍ ടോള്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചവറ ചെറുശേരി ഭാഗം പ്രഹ്ലാദ മന്ദിരത്തില്‍ തടിയന്‍ ബിനു എന്നറിയപ്പെടുന്ന ബിനു(38), ചേര്‍ത്തല അരുക്കുറ്റി മാത്താനം കളപ്രയില്‍ വിനീത്കുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. 30ന് രാത്രി എംസി റോഡില്‍ പുതുശേരിഭാഗം ജംക്ഷന് തെക്കുള്ള സിമന്റ് കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത മിനി ലോറിയില്‍ നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലാണ് ആറ്റിങ്ങലില്‍ നിന്ന് പ്രതികള്‍ … Continue reading "ലോറികളെ പിന്തുടര്‍ന്ന് കവര്‍ച്ച; ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍"

Published On:Jun 5, 2018 | 8:04 am

പത്തനംതിട്ട: ചരക്കിറക്കി വരുന്ന ലോറികളെ പിന്തുടര്‍ന്ന് പണം കവര്‍ച്ചനടത്തി വന്ന ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോരാണിക്കരയില്‍ ടോള്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചവറ ചെറുശേരി ഭാഗം പ്രഹ്ലാദ മന്ദിരത്തില്‍ തടിയന്‍ ബിനു എന്നറിയപ്പെടുന്ന ബിനു(38), ചേര്‍ത്തല അരുക്കുറ്റി മാത്താനം കളപ്രയില്‍ വിനീത്കുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. 30ന് രാത്രി എംസി റോഡില്‍ പുതുശേരിഭാഗം ജംക്ഷന് തെക്കുള്ള സിമന്റ് കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത മിനി ലോറിയില്‍ നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലാണ് ആറ്റിങ്ങലില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. ഉടുമ്പന്‍ചോല സ്വദേശി തോമസ് വര്‍ഗീസ് മിനിലോറിയില്‍ കമ്പംമേട്ടില്‍ നിന്നു കയറ്റിയ വാഴക്കുല തിരുവനന്തപുരം ചാല കമ്പോളത്തില്‍ എത്തിച്ച് വിറ്റുകിട്ടിയ പണവുമായി ലോറിയില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. റോഡരികിലുള്ള കടയ്ക്കു മുന്നില്‍ ലോറി നിര്‍ത്തിയിട്ട ശേഷം തോമസ് ഉറങ്ങുമ്പോള്‍ പിക്അപ് വാനില്‍ എത്തിയ മോഷ്ടാക്കള്‍ മിനി ലോറിയുടെ എന്‍ജിന്‍ കവറിനു മുകളില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് ഡ്രൈവറിന്റെ സീറ്റിന് മുന്നിലുള്ള പെട്ടി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. പണം മോഷണം പോയതായി അറിഞ്ഞതിനെ തുടര്‍ന്ന് തോമസ് പോലീസില്‍ പരാതി നല്‍കുകയും റോഡരികിലെ കടയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു.

LIVE NEWS - ONLINE

 • 1
  28 mins ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 2
  52 mins ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 3
  1 hour ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 4
  1 hour ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 5
  1 hour ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 6
  1 hour ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

 • 7
  2 hours ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

 • 8
  13 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 9
  14 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍