Wednesday, November 14th, 2018

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മോഷണങ്ങള്‍ നടത്തിയ രണ്ട് യുവാക്കള്‍

കൊല്ലം / പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ വീടുകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കൂടല്‍ മിച്ചഭൂമി ബിനുഭവനത്തില്‍ താമസിക്കുന്ന പുന്നല ചാച്ചിപ്പുന്ന ഇഞ്ചക്കുഴി പുത്തന്‍വീട്ടില്‍ അഖില്‍(29), പിറവന്തൂര്‍ അലിമുക്ക് തോട്ടപ്പുഴയ്ക്കല്‍ താന്നിമൂട്ടില്‍ അജ്മല്‍(28) എന്നിവരെയാണ് എസ്.ഐ. ശ്യാംമുരളി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കൂടല്‍ ജങ്ഷനില്‍ രാത്രി പട്രോളിങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോഴാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം ഒരു ടെലിവിഷനും ഉണ്ടായിരുന്നു. അടുത്ത സമയത്ത് കലഞ്ഞൂര്‍, … Continue reading "കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മോഷണങ്ങള്‍ നടത്തിയ രണ്ട് യുവാക്കള്‍"

Published On:May 17, 2018 | 8:00 am

കൊല്ലം / പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ വീടുകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കൂടല്‍ മിച്ചഭൂമി ബിനുഭവനത്തില്‍ താമസിക്കുന്ന പുന്നല ചാച്ചിപ്പുന്ന ഇഞ്ചക്കുഴി പുത്തന്‍വീട്ടില്‍ അഖില്‍(29), പിറവന്തൂര്‍ അലിമുക്ക് തോട്ടപ്പുഴയ്ക്കല്‍ താന്നിമൂട്ടില്‍ അജ്മല്‍(28) എന്നിവരെയാണ് എസ്.ഐ. ശ്യാംമുരളി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കൂടല്‍ ജങ്ഷനില്‍ രാത്രി പട്രോളിങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോഴാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം ഒരു ടെലിവിഷനും ഉണ്ടായിരുന്നു. അടുത്ത സമയത്ത് കലഞ്ഞൂര്‍, കൂടല്‍, പത്തനാപുരം പ്രദേശങ്ങളില്‍ നടന്ന മൂന്ന് മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പകല്‍ വീടുകളില്‍ ജോലിക്ക് എത്തിയശേഷം വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി