Saturday, January 19th, 2019

നഗരമധ്യത്തില്‍ മൂന്ന് കടകളില്‍ കവര്‍ച്ച

ഷൂമാര്‍ട്ടില്‍ കവര്‍ച്ചക്കാരന്‍ ഉപയോഗിച്ച ചെരിപ്പ് കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട

Published On:May 16, 2018 | 12:34 pm

തലശ്ശേരി: നഗരമധ്യത്തില്‍ മുകുന്ദ് ജംഗ്ഷനില്‍ മൂന്ന് കടകളില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ ഇത് വഴി പോയവര്‍ കടകളുടെ ഷട്ടറുകള്‍ തുറന്നിട്ട നിലയില്‍ കണ്ടതിനാല്‍ പോലീസില്‍ വിവരം നല്‍കുകയാണുണ്ടായത്.
ചമ്പാട്ടെ കെ പി സജാദിന്റെ ഉടമസ്ഥതയിലുള്ള ട്രന്‍ഡ്‌സ് സൈഗോ മൊബൈല്‍ ഷോപ്പിലും സൈദാര്‍ പള്ളി സ്വദേശി കെ പി മുത്തലിഫിന്റെ ഉടമസ്ഥതയിലുള്ള ക്യൂന്‍സ് ചൂരിദാര്‍ ഷോപ്പിലും, പാലിശ്ശേരിയിലെ എ കെ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള സെലക്ഷന്‍ ഷൂമാര്‍ട്ടിലുമാണ് കവര്‍ച്ച നടന്നത്.
ഷൂമാര്‍ട്ടില്‍ കവര്‍ച്ചക്കാരന്‍ ഉപയോഗിച്ച ചെരിപ്പ് കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ധര്‍മ്മടം ഡയാലിസിസ് കേന്ദ്രത്തിന്റെ സ്വാന്തനം സഹായപ്പെട്ടിയിലെ നിക്ഷേപമുള്‍പ്പെടെ എടുത്തു കൊണ്ട് പോയിട്ടുണ്ട്.
മൂന്ന് കടകളിലേയും ഷട്ടുറുകള്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ഏറ്റവും പുതിയ മൊബൈല്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ട്. ഗ്ലാസ് കൗണ്ടര്‍ അടിച്ച് തകര്‍ത്ത നിലയിലുമാണ്. തലശ്ശേരി പോലീസ് എത്തി പരിശോധന നടത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. എപ്പോഴും ജനസഞ്ചാരമുള്ള പ്രദേശവുമാണിത്. കവര്‍ച്ച തൊട്ടടുത്തുള്ള വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു