Thursday, January 17th, 2019

വീടിന്റെ ഓടുപൊളിച്ച് കവര്‍ച്ച

പാലക്കാട്: വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് കവര്‍ച്ച. മുതുതല പറക്കാട് ഉറങ്ങിക്കിടന്നവരുടെ ദേഹത്തുനിന്നും 12 പവന്റെ സ്വര്‍ണാഭരണങ്ങളും 3500 രൂപയുമാണ് മോഷണം പോയത്. പറക്കാട് മുറിച്ചിറക്കല്‍ കമ്മാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കമ്മാലിന്റെ മകന്റെ ഭാര്യയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. രാത്രി 11 മണിക്കുശേഷമാണ് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. രണ്ടുദിവസം മുന്‍പ് സമിപത്തെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് … Continue reading "വീടിന്റെ ഓടുപൊളിച്ച് കവര്‍ച്ച"

Published On:May 14, 2018 | 8:06 am

പാലക്കാട്: വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് കവര്‍ച്ച. മുതുതല പറക്കാട് ഉറങ്ങിക്കിടന്നവരുടെ ദേഹത്തുനിന്നും 12 പവന്റെ സ്വര്‍ണാഭരണങ്ങളും 3500 രൂപയുമാണ് മോഷണം പോയത്. പറക്കാട് മുറിച്ചിറക്കല്‍ കമ്മാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കമ്മാലിന്റെ മകന്റെ ഭാര്യയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. രാത്രി 11 മണിക്കുശേഷമാണ് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. രണ്ടുദിവസം മുന്‍പ് സമിപത്തെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പട്ടാമ്പി പോലീസും പാലക്കാടുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനരീതിയിലുള്ള മോഷണം രണ്ടാഴ്ച മുന്‍പ് തിരുവേഗപ്പുറയിലും നടന്നിരുന്നു. 30 പവനോളം സ്വര്‍ണാഭരണമാണ് അന്ന് മോഷണം പോയത്.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    14 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം