Saturday, September 22nd, 2018

മോഷ്ടാവ് കുമളി പോലീസിന്റെ പിടിയിലായി

ഇടുക്കി: കുമളി ആനവിലാസം നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിലായി. ആനവിലാസം കല്ലേപ്പുര മേലേടത്ത് ജെ കുമാര്‍(36) ആണ് പിടിയിലായത്. ആറ് മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഈയാള്‍ അടുത്ത ദിവസം നാല് മോഷണങ്ങള്‍ നടത്തി തമിഴ്‌നാട്ടിലേക്ക് കടന്നു. ഇന്നലെ കമ്പത്ത് ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോഴാണ് രഹസ്യ വിവരം ലഭിച്ച പോലീസ് അവിടെയെത്തി പിടികൂടിയത്. ശാസ്താംനടയിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ച ശേഷം ശാസ്താംനടയില്‍ 6 വീടുകളില്‍ കയറി 13 ഗ്രാം സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ … Continue reading "മോഷ്ടാവ് കുമളി പോലീസിന്റെ പിടിയിലായി"

Published On:Jun 27, 2018 | 8:03 am

ഇടുക്കി: കുമളി ആനവിലാസം നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിലായി. ആനവിലാസം കല്ലേപ്പുര മേലേടത്ത് ജെ കുമാര്‍(36) ആണ് പിടിയിലായത്. ആറ് മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഈയാള്‍ അടുത്ത ദിവസം നാല് മോഷണങ്ങള്‍ നടത്തി തമിഴ്‌നാട്ടിലേക്ക് കടന്നു. ഇന്നലെ കമ്പത്ത് ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോഴാണ് രഹസ്യ വിവരം ലഭിച്ച പോലീസ് അവിടെയെത്തി പിടികൂടിയത്. ശാസ്താംനടയിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ച ശേഷം ശാസ്താംനടയില്‍ 6 വീടുകളില്‍ കയറി 13 ഗ്രാം സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ മോഷ്ടിച്ചു. ചക്കുപള്ളത്ത് ചെമ്പരത്തിപ്പാറയിലെ ഏലം സ്‌റ്റോറില്‍ കയറി പണം അപഹരിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. ഇതിന് മുന്‍പും ശാസ്താംനട ക്ഷേത്രത്തില്‍ ഇയാള്‍ മോഷണം നടത്തിയട്ടുണ്ട്. മോഷണത്തിന് എത്തുന്ന സ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ കയറുക എന്നതാണ് ഇയാളുടെ ശൈലി. മൊബൈല്‍ ഫോണുകള്‍, വാക്കത്തി തുടങ്ങിയവ കണ്ടെടുത്തു.

LIVE NEWS - ONLINE

  • 1
    32 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    7 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള