Wednesday, December 12th, 2018

ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയില്‍

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ അടൂര്‍ പോലീസിന്റെ പിടിയില്‍. പറക്കോട് ടിബി ജങ്ഷന് സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റേതില്‍ തുളസീധരനെ(46)യാണ് അടൂര്‍ സിഐ സന്തോഷ് കുമാര്‍, എസ്‌ഐ ജി.രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി അടൂര്‍ ടൗണ്‍ യുപി സ്‌കൂള്‍ വരാന്തയില്‍നിന്നുമാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 4500 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍നിന്നും രക്തചാമുണ്ഡി മൂര്‍ത്തി കരിനീലിക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച പണമാണ് കൈവശമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. … Continue reading "ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയില്‍"

Published On:Jun 7, 2018 | 8:01 am

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ അടൂര്‍ പോലീസിന്റെ പിടിയില്‍. പറക്കോട് ടിബി ജങ്ഷന് സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റേതില്‍ തുളസീധരനെ(46)യാണ് അടൂര്‍ സിഐ സന്തോഷ് കുമാര്‍, എസ്‌ഐ ജി.രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി അടൂര്‍ ടൗണ്‍ യുപി സ്‌കൂള്‍ വരാന്തയില്‍നിന്നുമാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 4500 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍നിന്നും രക്തചാമുണ്ഡി മൂര്‍ത്തി കരിനീലിക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച പണമാണ് കൈവശമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അടൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള മിത്രപുരം തേവര്‍മല ക്ഷേത്രത്തിലെ കാണിക്കവഞ്ചി മേയ് മാസത്തില്‍ കുത്തിത്തുറന്ന് പണം അപഹരിക്കുകയും പന്നിവിഴ പീടികയില്‍ ഭഗവതിക്ഷേത്രം വക കോട്ടപ്പുറം ജങ്ഷനിലെ കാണിക്കവഞ്ചിയില്‍നിന്ന് ഏപ്രിലില്‍ പണം അപഹരിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് 2500 രൂപയുടെ നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    8 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും