Monday, June 24th, 2019

ട്രായി നിര്‍ദ്ദേശം : റോമിംഗ്‌ നിരക്കു കുറയ്‌ക്കാന്‍ വിവിധ പ്ലാനുകള്‍

ദില്ലി: റോമിംഗ്‌ നിരക്കുകള്‍ കുറയ്‌ക്കണമെന്ന ട്രായി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വിവിധ പ്ലാനുകളുമായി എത്തുന്നത്‌. ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ്‌ ‘സൗജന്യ റോമിംഗിന്‌’ ‘മാസവാടക’ നിശ്ചയിച്ചിട്ടുള്ള പ്രമുഖര്‍. 230, 240 രൂപ വൗച്ചറുകളിലാണ്‌ ഐഡിയയുടെ ഫ്രീ റോമിംഗ്‌ ഇന്‍കമിംഗ്‌ ഓഫറുകള്‍ ഉള്ളത്‌. 35, 40 രൂപയുടെ വൗച്ചറുകളില്‍ റോമിംഗ്‌ ഇന്‍കമിംഗിന്‌ മിനുട്ടിന്‌ 75 പൈസയായിരിക്കും ചാര്‍ജ്ജ്‌ ഈടാക്കുക. വോഡഫോണ്‍ പ്ലാനില്‍ ദിവസം അഞ്ചുരൂപയാണ്‌ അണ്‍ലിമിറ്റഡ്‌ റോമിംഗ്‌ ഇന്‍കമിംഗ്‌ കോളുകള്‍ക്കുള്ള ചാര്‍ജ്ജ്‌. ഔട്ട്‌ഗോയിംഗ്‌ കോളുകള്‍ക്ക്‌ സെക്കന്‍ഡിന്‌ … Continue reading "ട്രായി നിര്‍ദ്ദേശം : റോമിംഗ്‌ നിരക്കു കുറയ്‌ക്കാന്‍ വിവിധ പ്ലാനുകള്‍"

Published On:Jul 5, 2013 | 11:01 am

ദില്ലി: റോമിംഗ്‌ നിരക്കുകള്‍ കുറയ്‌ക്കണമെന്ന ട്രായി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വിവിധ പ്ലാനുകളുമായി എത്തുന്നത്‌. ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ്‌ ‘സൗജന്യ റോമിംഗിന്‌’ ‘മാസവാടക’ നിശ്ചയിച്ചിട്ടുള്ള പ്രമുഖര്‍. 230, 240 രൂപ വൗച്ചറുകളിലാണ്‌ ഐഡിയയുടെ ഫ്രീ റോമിംഗ്‌ ഇന്‍കമിംഗ്‌ ഓഫറുകള്‍ ഉള്ളത്‌. 35, 40 രൂപയുടെ വൗച്ചറുകളില്‍ റോമിംഗ്‌ ഇന്‍കമിംഗിന്‌ മിനുട്ടിന്‌ 75 പൈസയായിരിക്കും ചാര്‍ജ്ജ്‌ ഈടാക്കുക. വോഡഫോണ്‍ പ്ലാനില്‍ ദിവസം അഞ്ചുരൂപയാണ്‌ അണ്‍ലിമിറ്റഡ്‌ റോമിംഗ്‌ ഇന്‍കമിംഗ്‌ കോളുകള്‍ക്കുള്ള ചാര്‍ജ്ജ്‌. ഔട്ട്‌ഗോയിംഗ്‌ കോളുകള്‍ക്ക്‌ സെക്കന്‍ഡിന്‌ 1.5 പൈസയായിരിക്കും ചാര്‍ജ്ജ്‌. പ്രീപെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ മാസം 71 രൂപയ്‌ക്കും പോസ്റ്റ്‌ പെയ്‌ഡ്‌ കണക്ഷനുകള്‍ക്ക്‌ 75 രൂപയ്‌ക്കും റോമിംഗില്‍ സൗജന്യമായി ഇന്‍കമിംഗ്‌ കോളുകള്‍ ലഭിക്കും. വോഡഫോണിന്റേതിന്‌ സമാനമായ റോമിംഗ്‌ ഓഫറുകളാണ്‌ എയര്‍ടെല്ലിനും ഉള്ളത്‌. 12.3 കോടിയിലധികം ഉപഭോക്താക്കളാണ്‌ ഐഡിയയ്‌ക്ക്‌ ഉള്ളത്‌. ദിവസം അഞ്ച്‌ രൂപയ്‌ക്ക്‌ അണ്‍ലിമിറ്റഡ്‌ ഫ്രീ ഇന്‍കമിംഗ്‌ കോളുകള്‍. 121 എന്ന നമ്പറിലേക്ക്‌ എസ്‌ എം എസ്‌ അയച്ച്‌ ഈ സൗകര്യം ആക്ടിവേറ്റ്‌ ചെയ്യാം. 30 ദിവസത്തേക്ക്‌ 79 രൂപയുടെ പാക്കേജും എയര്‍ടെല്ലിലുണ്ട്‌. മൊബൈല്‍ ഫോണുകുളുടെ റോമിംഗ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോററ്റി ഒഫ്‌ ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്നാണ്‌ വിവിധ കമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. രണ്ടു രീതിയിലുള്ള റോമിംഗ്‌ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കണമെന്ന്‌ ടെലികോം കമ്പനികളോടും ഒരു നിശ്ചിത തുകയ്‌ക്ക്‌ മൊബൈല്‍ റോമിംഗ്‌ അനുവദിക്കണമെന്നുമാണ്‌ മൊബൈല്‍ ഓപ്പറേറ്റേഴ്‌സിനോടും ട്രായ്‌ ആവശ്യപ്പെട്ടിരുന്നത്‌. 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    6 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    11 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല