Saturday, January 20th, 2018

കലക്ടറുടെ ഇടപെടലില്‍ പ്രതീക്ഷയോടെ യാത്രക്കാര്‍

കൂട്ടുപുഴ പാലം നിര്‍മ്മാണം തടസപ്പെടുത്തി കര്‍ണാടക വനംവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡ് പദ്ധതിയിലുള്‍പ്പെട്ട ഏഴ് പാലങ്ങളില്‍ ഒന്നാണ് കൂട്ടുപുഴ പാലം. വിവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോവുകയാണ്. ജൂണില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോഴേക്കും വിമാനത്താവളത്തിലേക്കുള്ള സുഗമമായ ഗതാഗത സൗകര്യം ഉറപ്പു വരുത്തേണ്ടതുണ്ട്. വിമാനത്താവളത്തിലേക്ക് കേരള-കര്‍ണാടക യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ട പ്രധാനപ്പെട്ട റോഡിലാണ് കൂട്ടുപുഴ പാലം പണിയുന്നത്. … Continue reading "കലക്ടറുടെ ഇടപെടലില്‍ പ്രതീക്ഷയോടെ യാത്രക്കാര്‍"

Published On:Jan 5, 2018 | 1:12 pm

കൂട്ടുപുഴ പാലം നിര്‍മ്മാണം തടസപ്പെടുത്തി കര്‍ണാടക വനംവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡ് പദ്ധതിയിലുള്‍പ്പെട്ട ഏഴ് പാലങ്ങളില്‍ ഒന്നാണ് കൂട്ടുപുഴ പാലം. വിവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോവുകയാണ്. ജൂണില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോഴേക്കും വിമാനത്താവളത്തിലേക്കുള്ള സുഗമമായ ഗതാഗത സൗകര്യം ഉറപ്പു വരുത്തേണ്ടതുണ്ട്. വിമാനത്താവളത്തിലേക്ക് കേരള-കര്‍ണാടക യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ട പ്രധാനപ്പെട്ട റോഡിലാണ് കൂട്ടുപുഴ പാലം പണിയുന്നത്. ലോകബാങ്ക് സഹായത്തോടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെ എസ് ടി പി റോഡിലെ പാലം കേരളത്തിനും കര്‍ണടകത്തിനും ഒരുപോലെ പ്രയോജനപ്പെടുമെന്നുള്ള പ്രാധാന്യം മനസിലാക്കിയെങ്കിലും കര്‍ണാടക വനംവകുപ്പ് തര്‍ക്കത്തില്‍ നിന്നും മാറിനില്‍ക്കേണ്ടതാണ്.
ഇരുസംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലും കര്‍ണാടക വനം വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് വിനയായത്. പുഴയുടെ പകുതിഭാഗം തങ്ങളുടേതാണന്ന നിലപാടിലാണ് കര്‍ണാടക. 1908ല്‍ ബ്രഹ്മഗിരി വനംമേഖല പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയിലുള്ള പുഴയാണ് അതിര്‍ത്തിയായി കാണിച്ചിട്ടുള്ളതെന്നതിനാലാണ് കര്‍ണാട ഈ വാദത്തിലുറച്ച് നില്‍ക്കുന്നത്.
1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന വിഭജനം നടന്നപ്പോള്‍ നടന്ന അതിര്‍ത്തി നിര്‍ണയരേഖ പ്രകാരം കയ്യേറ്റമില്ലെന്ന് കേരളവും വാദിക്കുന്നു. ബാരാപോള്‍ പദ്ധതി പരിസരത്ത് റവന്യു ഭൂമി കയ്യേറിയപ്പോഴും കര്‍ണാടകം ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തി പദ്ധതി തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് തര്‍ക്കിച്ചിരുന്നു. 1956ല്‍ സംസ്ഥാന വിഭജനം നടന്നപ്പോള്‍ ഇരുസര്‍ക്കാറുകളും സംയുക്ത സര്‍വ്വേ നടത്തി തയ്യാറാക്കിയ യഥാര്‍ത്ഥ രേഖ കര്‍ണാടകത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ നടപടികള്‍ വേണം. കണ്ണൂര്‍ ജില്ലാ കലക്ടറുടെ പ്രശ്‌നപരിഹാരത്തിനുള്ള അനുരഞ്ജന നീക്കത്തെ യാത്രക്കാര്‍ പ്രതീക്ഷയോടെ കാണുന്നു. മടിക്കേരി ഡെപ്യൂട്ടി കമ്മീഷണര്‍, കുടക് ഡി എഫ് ഒ എന്നിവരുമായി ചേര്‍ന്ന് നടത്താന്‍ ധാരണയായ സംയുക്ത പരിശോധന ഫലപ്രദമാവട്ടെ എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അയല്‍സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രശ്‌നമായതിനാല്‍ വകുപ്പ് മന്ത്രിതലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

LIVE NEWS - ONLINE

 • 1
  48 mins ago

  രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

 • 2
  2 hours ago

  ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

 • 3
  3 hours ago

  മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

 • 4
  15 hours ago

  കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

 • 5
  16 hours ago

  ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

 • 6
  17 hours ago

  കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

 • 7
  20 hours ago

  മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

 • 8
  23 hours ago

  അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

 • 9
  23 hours ago

  ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു