Sunday, September 23rd, 2018

പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു

കൊല്ലം: കൊട്ടാരക്കര നഗരസഭയില്‍ പൊതുനിരത്തുകളുടെ വശങ്ങളിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്തു. ആരുടെയും മുഖം നോക്കാതെ നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ പുലമണ്‍ ജങ്ഷന്‍വരെയുള്ള ബോര്‍ഡുകള്‍ നീക്കംചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച ഇരുമ്പുതൂണുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍വരെ അറുത്തു മാറ്റിയിരിക്കുകയാണ്. രണ്ടു ലോറി നിറയെ ബോര്‍ഡുകളാണ് ഒരുദിവസം കൊണ്ട് നീക്കംചെയ്തത്. ദേശീയപാതയില്‍ റെയില്‍വേ പാലം മുതല്‍ പുലമണ്‍വരെയും എംസി റോഡിന്റെ വശങ്ങളിലേയും ബോര്‍ഡുകള്‍ നീക്കം ചെയ്യും. കൂടാതെ … Continue reading "പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു"

Published On:Jul 28, 2018 | 8:00 am

കൊല്ലം: കൊട്ടാരക്കര നഗരസഭയില്‍ പൊതുനിരത്തുകളുടെ വശങ്ങളിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്തു. ആരുടെയും മുഖം നോക്കാതെ നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ പുലമണ്‍ ജങ്ഷന്‍വരെയുള്ള ബോര്‍ഡുകള്‍ നീക്കംചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച ഇരുമ്പുതൂണുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍വരെ അറുത്തു മാറ്റിയിരിക്കുകയാണ്. രണ്ടു ലോറി നിറയെ ബോര്‍ഡുകളാണ് ഒരുദിവസം കൊണ്ട് നീക്കംചെയ്തത്. ദേശീയപാതയില്‍ റെയില്‍വേ പാലം മുതല്‍ പുലമണ്‍വരെയും എംസി റോഡിന്റെ വശങ്ങളിലേയും ബോര്‍ഡുകള്‍ നീക്കം ചെയ്യും. കൂടാതെ നഗരത്തില്‍ കാല്‍നടയാത്രികര്‍ക്ക് തടസ്സമുണ്ടാക്കുംവിധമുള്ള കൈയേറ്റങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഒഴിപ്പിക്കുമെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    19 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    20 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്