Wednesday, July 17th, 2019

പാത നിര്‍മാണം നിലച്ചു; നാട്ടുകാര്‍ സമരത്തിന്

ഇടുക്കി: പാത നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാത നിര്‍മാണമാണ് പാതിവഴിയിലായത്. 1996-2001 കാലഘട്ടത്തിലാണ് മൂവാറ്റുപുഴതേനി ഹൈവേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മൂവാറ്റുപുഴ മുതല്‍ ഉടുമ്പന്നൂര്‍ വരെ രാജഭരണ കാലത്തുണ്ടായിരുന്ന കോട്ടയില്‍ കൂടിയായിരുന്നു പാത വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 20 കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളു. പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം. കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം … Continue reading "പാത നിര്‍മാണം നിലച്ചു; നാട്ടുകാര്‍ സമരത്തിന്"

Published On:Oct 10, 2013 | 1:13 pm

ഇടുക്കി: പാത നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാത നിര്‍മാണമാണ് പാതിവഴിയിലായത്. 1996-2001 കാലഘട്ടത്തിലാണ് മൂവാറ്റുപുഴതേനി ഹൈവേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
മൂവാറ്റുപുഴ മുതല്‍ ഉടുമ്പന്നൂര്‍ വരെ രാജഭരണ കാലത്തുണ്ടായിരുന്ന കോട്ടയില്‍ കൂടിയായിരുന്നു പാത വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 20 കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളു. പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം.
കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം മുതല്‍ കോടിക്കുളം വില്ലേജിലെ കോട്ടക്കവല വരെ നാലുകിലോ മീറ്റര്‍ ദൂരത്തില്‍ ഒന്നര കിലോമീറ്ററോളം എട്ടുമീറ്റര്‍ വീതിയില്‍ ടാര്‍ റോഡുണ്ട്. ബാക്കി രണ്ടര കിലോമീറ്റര്‍ വ്യക്തികളുടെ കൈവശമാണ്. ഇതിലൂടെ റോഡ് നിര്‍മിക്കുന്നതിനുള്ള തടസവാദമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം.
റോഡിന് വേണ്ടി സ്ഥലം ആവശ്യമുള്ളിടത്ത് പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന തരത്തിലായിരുന്നു പദ്ധതി. സര്‍ക്കാരിന്റെ ഭൂമി കൈയേറി അത് റോഡിനു വേണ്ടി നല്‍കി പണം തട്ടിയെടുക്കാനും ചിലര്‍ ശ്രമിച്ചിരുന്നു. കോട്ട പുറമ്പോക്ക് ചിലര്‍ കൈവശം വച്ചിരിക്കുമ്പോള്‍ ഇത് കണ്ടില്ലെന്ന് നടിച്ച് പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളെ പുനരധി വാസം നല്‍കാതെ ഒഴിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. അതിനാല്‍ ലിത്തോ പ്ലാന്‍ അനുസരിച്ച് സര്‍വേ നടത്തി സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കണമെന്നും വഴിയാധാരമാകുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ