Wednesday, November 14th, 2018

റോഡ് വികസന പദ്ധതി പാതിവഴിയില്‍ ; പ്രതിഷേധം ശക്തം

ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പദ്ധതി പാതിവഴിയില്‍ നിലച്ചു. തൊടുപുഴഉടുമ്പന്നൂര്‍ റോഡില്‍ നിന്നു കുന്നംപടി കോടിക്കുളംതെന്നത്തൂര്‍കാളിയാര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനന്തമായി നീളുന്നത്. റോഡിന്റെ വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി ആധുനിക രീതിയില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 കിലോമീറ്റര്‍ ദൂരം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാളിയാറില്‍ നിന്നു പടി, കോടിക്കുളം പാലം വരെയുള്ള പണികള്‍ 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പടി, കോടിക്കുളത്ത് നിന്നു കുന്നം വരെയുള്ള ആറ് കിലോമീറ്റര്‍ … Continue reading "റോഡ് വികസന പദ്ധതി പാതിവഴിയില്‍ ; പ്രതിഷേധം ശക്തം"

Published On:Oct 9, 2013 | 2:29 pm

ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പദ്ധതി പാതിവഴിയില്‍ നിലച്ചു. തൊടുപുഴഉടുമ്പന്നൂര്‍ റോഡില്‍ നിന്നു കുന്നംപടി കോടിക്കുളംതെന്നത്തൂര്‍കാളിയാര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനന്തമായി നീളുന്നത്. റോഡിന്റെ വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി ആധുനിക രീതിയില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 കിലോമീറ്റര്‍ ദൂരം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാളിയാറില്‍ നിന്നു പടി, കോടിക്കുളം പാലം വരെയുള്ള പണികള്‍ 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പടി, കോടിക്കുളത്ത് നിന്നു കുന്നം വരെയുള്ള ആറ് കിലോമീറ്റര്‍ റോഡില്‍ കാര്യമായ പണികള്‍ നടന്നിട്ടില്ല. റോഡ് പുറംപോക്ക് ഏറെയുള്ള ഈ ഭാഗത്ത് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള യാതൊരു ്രപവര്‍ത്തനങ്ങളും നടന്നിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പരസ്പരം പഴിചാരുന്നതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകുന്നില്ല. ഒരു വര്‍ഷത്തോളമായി പണികളും നടക്കുന്നില്ല. ഇതുമൂലം റോഡ് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ആറ് സര്‍വീസ് ബസുകള്‍, ഇരുപതില്‍ പരം സ്‌കൂള്‍ ബസുകള്‍, അനേകം സ്വകാര്യ വാഹനങ്ങളും ദിവസേന പോകുന്ന റോഡിലൂടെയുള്ള യാത്ര ദുരിത പൂര്‍ണമായിരിക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഓട്ടം വരാന്‍ വിസമ്മതിക്കുന്നു. സര്‍വീസ് ബസുകള്‍ നിര്‍ത്തി വയ്ക്കാനും ഉടമകള്‍ നീങ്ങുന്നതായി സൂചനയുണ്ട്.
ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സമീപിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി