Sunday, September 23rd, 2018

ഗതാഗത നിയമലംഘനം തടയാന്‍ ക്യാമറയും കയ്യിലേന്തി ഉദ്യോഗസ്ഥര്‍

കോട്ടയം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. നിയമം ലംഘിച്ചു വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ മഫ്തിയില്‍ ക്യാമറയുമായി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ എവിടെയും എപ്പോഴുമുണ്ടാകും. ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കാര്‍ യാത്രക്കാര്‍, ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവര്‍, വണ്‍വേ തെറ്റിക്കുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ക്യാമറയും കയ്യിലേന്തി ഉദ്യോഗസ്ഥര്‍ എത്തുന്നത്. അവധി ദിവസങ്ങളിലും ഞായറാഴ്ചയും പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. ക്യാമറയില്‍ … Continue reading "ഗതാഗത നിയമലംഘനം തടയാന്‍ ക്യാമറയും കയ്യിലേന്തി ഉദ്യോഗസ്ഥര്‍"

Published On:Aug 26, 2013 | 5:36 pm

കോട്ടയം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. നിയമം ലംഘിച്ചു വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ മഫ്തിയില്‍ ക്യാമറയുമായി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ എവിടെയും എപ്പോഴുമുണ്ടാകും. ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കാര്‍ യാത്രക്കാര്‍, ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവര്‍, വണ്‍വേ തെറ്റിക്കുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ക്യാമറയും കയ്യിലേന്തി ഉദ്യോഗസ്ഥര്‍ എത്തുന്നത്.
അവധി ദിവസങ്ങളിലും ഞായറാഴ്ചയും പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. ക്യാമറയില്‍ പതിയുന്ന നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പര്‍ സഹിതം ഉടമ്ക്കു നോട്ടിസ് അയ്ക്കും. നോട്ടിസ് കൈപ്പറ്റി 15 ദിവസത്തിനകം മോട്ടോര്‍ വാഹന ഓഫീസിലെത്തി പിഴ അടക്കണമെന്നാണു വ്യവസ്ഥ. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫിസുകളിലും ഹാന്‍ഡി ക്യാമറകള്‍ നല്‍കിയിട്ടുണ്ട്്. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കുന്ന സ്‌ക്വാഡ് വര്‍ക്കുകള്‍ കൂടാതെയാണു മഫ്തി പരിശോധന.
ഇപ്പോള്‍ നടക്കുന്ന പരിശോധനയില്‍നിന്നു നിയമലംഘകര്‍ രക്ഷപ്പെടുന്നു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാഹന പരിശോധനയില്‍ പുതിയ രീതി പരീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നടക്കുന്ന സ്ഥലം ഒഴിവാക്കി വാഹനങ്ങള്‍ പോകുന്നതുമൂലം പലപ്പോഴും പരിശോധന കൃത്യമായി നടക്കാറില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആര്‍ടിഒ – ജോ. ആര്‍ടിഒമാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കാനും കമ്മിഷണര്‍ ആലോചിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി