Thursday, November 15th, 2018

ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; സുപ്രീം കോടതി

ഇരുചക്ര വാഹനങ്ങള്‍ക്കും നാലുചക്ര വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കണം

Published On:Jul 21, 2018 | 9:20 am

ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി. ഭീകരാക്രമണങ്ങളില്‍ മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂര്‍,ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റോഡിലെ കുഴികള്‍ നികത്തേണ്ട ഉത്തരവാദിത്തം അധികാരികള്‍ക്കുണ്ട്. എന്നാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റോഡില്‍ എവിടെയൊക്കെയാണ് കുഴികളുള്ളതെന്നോ ഏത് കുഴികള്‍ മനുഷ്യരുടെ ജീവനെടുക്കുമെന്നോ ആര്‍ക്കും അറിയില്ല. ഇത് തികച്ചും ഭയാനകമായ സാഹചര്യമാണ്. ഒരാളുടെ ജീവിതവും മരണവും സംബന്ധിച്ചുള്ളകാര്യമാണ്. ഇതിന് പരിഹാരം കണ്ടേ മതിയാകൂ ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ക്കും നാലുചക്ര വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കണമെന്നും കോടതി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും നാല് ചക്ര വാഹനങ്ങള്‍ക്കു മൂന്നുവര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നാണു ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. മൊത്തം 18 കോടി വാഹനങ്ങളില്‍ ആറ് കോടിക്കു മാത്രമെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുള്ളൂ. സെപ്തംബര്‍ ഒന്നിനോ അതിനു മുമ്പോ തീരുമാനമെടുക്കാന്‍ ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    20 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി