Tuesday, July 23rd, 2019

കുഴിക്കാല-ആലക്കോട് റോഡ് നവീകരിക്കുന്നു

പത്തനം തിട്ട: കുഴിക്കാല-ആലക്കോട് റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.മെഴുവേലി-മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍പൂര്‍ത്തിയായിരിക്കുന്നത്. കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ശ്രമഫലമായി 38 ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്തിന്റെ ചുമതലയിലാണ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായി കുഴിക്കാല മുതല്‍ ആലക്കോട് വരെയുള്ള റോഡിന്റെ അരികുകളില്‍ മെറ്റല്‍ അട്ടിയിടുന്ന ജോലികള്‍ നടന്നുവരുന്നു. മല്ലപ്പുഴശേരി പഞ്ചായത്തിലെ തുമ്പമണ്‍-കോഴഞ്ചേരി റോഡിനു സമാന്തരമായി കുഴിക്കാല കനാല്‍ പാലത്തില്‍ നിന്ന് ആരംഭിക്കുന്ന റോഡ് 1.2 … Continue reading "കുഴിക്കാല-ആലക്കോട് റോഡ് നവീകരിക്കുന്നു"

Published On:Oct 1, 2013 | 7:37 pm

പത്തനം തിട്ട: കുഴിക്കാല-ആലക്കോട് റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.മെഴുവേലി-മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍പൂര്‍ത്തിയായിരിക്കുന്നത്. കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ശ്രമഫലമായി 38 ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്തിന്റെ ചുമതലയിലാണ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുക.
ഇതിന്റെ ഭാഗമായി കുഴിക്കാല മുതല്‍ ആലക്കോട് വരെയുള്ള റോഡിന്റെ അരികുകളില്‍ മെറ്റല്‍ അട്ടിയിടുന്ന ജോലികള്‍ നടന്നുവരുന്നു. മല്ലപ്പുഴശേരി പഞ്ചായത്തിലെ തുമ്പമണ്‍-കോഴഞ്ചേരി റോഡിനു സമാന്തരമായി കുഴിക്കാല കനാല്‍ പാലത്തില്‍ നിന്ന് ആരംഭിക്കുന്ന റോഡ് 1.2 കിലോമീ റ്റര്‍ ദൂരത്തില്‍ മെഴുവേലി പഞ്ചായത്തിലെ ആലക്കോട് ജംഗ്ഷനിലാണ് സമാപിക്കുന്നത്. ഇലവുംതിട്ട-ചെങ്ങന്നൂര്‍ റോഡിലാണ് ആലക്കോട് ജംഗ്ഷന്‍. നിലവില്‍ മൂന്നര മീറ്റര്‍ വീതിയുള്ള റോഡ് അഞ്ചര മീറ്ററായാണ് വികസിപ്പിക്കുക.
റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇരു പഞ്ചായത്തുകളിലും ഉള്ളവര്‍ക്ക് കോഴഞ്ചേരി, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പമാര്‍ഗമാകും.

LIVE NEWS - ONLINE

  • 1
    28 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    31 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    2 hours ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 7
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    22 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം