Monday, June 17th, 2019

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 27 കോടി: മന്ത്രി

ഷൊര്‍ണൂര്‍: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 27 കോടി രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിം കുഞ്ഞ്. ഇതുസംബന്ധിച്ച് കുളപ്പുള്ളിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ താരതമ്യേന കുറവാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫണ്ട് ഇതിനൊരു തടസ്സമാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. 14 ജില്ലകളിലും ഇത്തരത്തില്‍ യോഗം ചേരും. ആദ്യത്തെ യോഗമാണ് പാലക്കാട് ജില്ലയിലേത്. പാലക്കാട്-തൃശൂര്‍ ദേശീയപാതയുടെ … Continue reading "റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 27 കോടി: മന്ത്രി"

Published On:Aug 12, 2013 | 5:35 pm

road damaged
ഷൊര്‍ണൂര്‍: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 27 കോടി രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിം കുഞ്ഞ്. ഇതുസംബന്ധിച്ച് കുളപ്പുള്ളിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ താരതമ്യേന കുറവാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫണ്ട് ഇതിനൊരു തടസ്സമാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. 14 ജില്ലകളിലും ഇത്തരത്തില്‍ യോഗം ചേരും. ആദ്യത്തെ യോഗമാണ് പാലക്കാട് ജില്ലയിലേത്.
പാലക്കാട്-തൃശൂര്‍ ദേശീയപാതയുടെ അറ്റകുറ്റപ്പണി സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയല്ല. ദേശീയപാത അതോറിറ്റി കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് റോഡിന്റെ അറ്റകുറ്റപ്പണിക്കായി 5.14 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പി.ഡബഌു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, സ്‌പെഷല്‍ സെക്രട്ടറി സോമനാഥന്‍, ദേശീയപാത എന്‍ജിനീയര്‍ പി. പ്രഭാകരന്‍, എം.എല്‍.എമാരായ സി.പി. മുഹമ്മദ്, കെ. അച്യുതന്‍, ഷാഫി പറമ്പില്‍ എന്നിവരും സംബന്ധിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു