Tuesday, September 18th, 2018

നാട്ടിലെങ്ങും പാട്ടായി നടുവൊടിക്കും കുഴികള്‍

      കണ്ണൂര്‍: മഴക്കാലം കനത്തതോടെ റോഡുകളില്‍ കുഴികളുടെ നീണ്ടനിര. കുപ്പിക്കഴുത്തുപോലുള്ള റോഡില്‍ യാത്ര ദുസ്സഹമായി. കുണ്ടും കുഴിയും ചാടിക്കടന്നുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുന്നു. പല റോഡുകളിലും അപകടം നിത്യ സംഭവമാവുകയാണ്. തട്ടലും മുട്ടലുമില്ലാത്ത ഒരു ദിവസം പോലുമില്ല. ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. തോരാതെ പെയ്യുന്ന മഴ അപകടങ്ങളുടെ എണ്ണം കൂട്ടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഒട്ടേറെയിടങ്ങളില്‍ ആഴമുള്ള കുഴികളുണ്ട്. ആളെ വീഴിക്കാന്‍ പോന്ന വലിയ കുഴികളാണ് പലയിടങ്ങളിലും. രൂക്ഷമായ വെള്ളക്കെട്ടാണ് മറ്റൊരു അപകട ഭീഷണി. പല … Continue reading "നാട്ടിലെങ്ങും പാട്ടായി നടുവൊടിക്കും കുഴികള്‍"

Published On:Jun 13, 2017 | 1:23 pm

Road Pothholes Full 0000

 

 

 
കണ്ണൂര്‍: മഴക്കാലം കനത്തതോടെ റോഡുകളില്‍ കുഴികളുടെ നീണ്ടനിര. കുപ്പിക്കഴുത്തുപോലുള്ള റോഡില്‍ യാത്ര ദുസ്സഹമായി. കുണ്ടും കുഴിയും ചാടിക്കടന്നുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുന്നു. പല റോഡുകളിലും അപകടം നിത്യ സംഭവമാവുകയാണ്.
തട്ടലും മുട്ടലുമില്ലാത്ത ഒരു ദിവസം പോലുമില്ല. ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. തോരാതെ പെയ്യുന്ന മഴ അപകടങ്ങളുടെ എണ്ണം കൂട്ടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഒട്ടേറെയിടങ്ങളില്‍ ആഴമുള്ള കുഴികളുണ്ട്. ആളെ വീഴിക്കാന്‍ പോന്ന വലിയ കുഴികളാണ് പലയിടങ്ങളിലും. രൂക്ഷമായ വെള്ളക്കെട്ടാണ് മറ്റൊരു അപകട ഭീഷണി. പല റോഡുകളും തകര്‍ന്നുകിടക്കുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ ആഴമറിയാതെ നിലതെറ്റി വീഴുന്നവര്‍ അനേകം. കാലവര്‍ഷം തുടങ്ങിയതിന് ശേഷം ഒട്ടേറെ അപകടങ്ങളുണ്ടായി. പലയിടങ്ങളിലും റോഡ് ചെറുതാണെങ്കിലും വാഹന സാന്ദ്രത കൂടുതലാണ്. താല്‍ക്കാലികമായെങ്കിലും കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കും. ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായേക്കാം. അതിനിടെ നാടാകെ പനി പടരുമ്പോഴും അഴുക്കുചാല്‍ വൃത്തിയാക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ കാണിക്കുന്ന അനാസ്ഥ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെയും കാല്‍നട യാത്രക്കാരെയും അസുഖത്തിലേക്ക് തള്ളിവിടുന്നു. വിവിധ സ്‌കൂളുകള്‍ക്ക് മുന്നിലെ അഴുക്കുചാല്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് മഴവെള്ളം മാലിന്യത്തോടൊപ്പം റോഡില്‍ പരന്നൊഴുകുകയാണ്. ഇതില്‍ ചവിട്ടിയല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ കയറാന്‍ സാധിക്കുകയില്ല. ഇത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പലതരം അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത ഏറെയാണ്.

LIVE NEWS - ONLINE

 • 1
  5 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  6 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  7 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  10 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  11 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  12 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  12 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  14 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  14 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍