Sunday, July 22nd, 2018

വേണം, പുതിയൊരു റോഡ് സംസ്‌കാരം

ചോരക്കറ പുരളുകയാണ് നമ്മുടെ പാതയോരങ്ങളില്‍. ദിനേന നടുറോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍ നിരവധി. ഇതിലേറെയും കൗമാരക്കാര്‍. വാഹനാപകടങ്ങളും മരണങ്ങളും ഇല്ലാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് കൂടിവരുന്നു എന്നതാണ് കണക്കുകള്‍. രാജ്യത്തെ റോഡപകടങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ് കേരളം. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും മോട്ടോര്‍വാഹന നിയമങ്ങളും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. അതു ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ മുറപോലെ നടക്കുന്നു. എല്ലാ ലൈന്‍ ബസ്സുകളിലും 7500 സിസിയും അതില്‍ കൂടുതലുമുള്ള എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേണറും … Continue reading "വേണം, പുതിയൊരു റോഡ് സംസ്‌കാരം"

Published On:Jul 6, 2018 | 1:37 pm

ചോരക്കറ പുരളുകയാണ് നമ്മുടെ പാതയോരങ്ങളില്‍. ദിനേന നടുറോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍ നിരവധി. ഇതിലേറെയും കൗമാരക്കാര്‍. വാഹനാപകടങ്ങളും മരണങ്ങളും ഇല്ലാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് കൂടിവരുന്നു എന്നതാണ് കണക്കുകള്‍. രാജ്യത്തെ റോഡപകടങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ് കേരളം. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും മോട്ടോര്‍വാഹന നിയമങ്ങളും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. അതു ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ മുറപോലെ നടക്കുന്നു. എല്ലാ ലൈന്‍ ബസ്സുകളിലും 7500 സിസിയും അതില്‍ കൂടുതലുമുള്ള എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേണറും ഘടിപ്പിച്ചു. എന്നാല്‍, അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. വാഹനങ്ങളുടെ അമിതവേഗതയാണ് പ്രധാന വില്ലന്‍. 37 ശതമാനം അപകടവും സംഭവിക്കുന്നത് അമിതവേഗത മൂലം തന്നെ. ഇതിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രധാന നിരത്തുകളിലെല്ലാം മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണാം. റോഡിന്റെ ശോച്യാവസ്ഥയാണു മറ്റൊന്ന്. റോഡിലെ ഗര്‍ത്തങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുമ്പോള്‍ അപകടസാധ്യത കൂടുന്നു. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപാനം, ലഹരി, ദീര്‍ഘദൂര ഡ്രൈവിങ് എന്നിവയും അപകടം ക്ഷണിച്ചുവരുത്തുന്നു. ബസ്സുകളുടെ മല്‍സരിച്ചുള്ള മരണപ്പാച്ചില്‍ നിത്യസംഭവമാണ്. അതുവഴി പിണയുന്ന അത്യാഹിതങ്ങളും. അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങളാണ് മുന്നില്‍. 26.4 ശതമാനം റോഡപകട മരണത്തിനും കാരണം ഇരുചക്രവാഹനങ്ങളുടെ അശ്രദ്ധമായ ഓട്ടം തന്നെ. ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ കാണുമ്പോള്‍ നിലവിളിച്ചുപോവും. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കിലും വാഹനമോടിക്കാന്‍ അറിയാത്തവര്‍ നിരവധിയുണ്ട് കേരളത്തില്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് പരീക്ഷ ജയിച്ചവര്‍ക്കുപോലും റോഡില്‍ വാഹനവുമായി ഇറങ്ങാന്‍ കഴിയുന്നില്ല.
ഡ്രൈവര്‍മാരും യാത്രക്കാരും മാത്രമല്ല, കാല്‍നടയാത്രികരും കൊല്ലപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരുണ്ട്. ഫോണില്‍ സംസാരിച്ചു കൊണ്ടുതന്നെ റോഡ് മുറിച്ചുകടക്കുന്നവരും. അതിനാല്‍ അശ്രദ്ധയാണ് റോഡപകടങ്ങള്‍ക്ക് കാരണം. സര്‍ക്കാര്‍ നടപ്പാക്കിയ റോഡ് സുരക്ഷാ പദ്ധതി സ്വാഗതാര്‍ഹമാണ്. വിദ്യാര്‍ഥികളുടെ സഹായത്തോടെ നടത്തുന്ന ബോധവല്‍ക്കരണ പദ്ധതിയായ ശുഭയാത്രയും അപകടത്തില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ ചികില്‍സ ലഭ്യമാക്കുന്ന സോഫ്റ്റ് പദ്ധതിയും വൈകാതെ ഫലം കാണുമെന്നാണ് പ്രത്യാശ. അതിലുപരി വികസിത രാജ്യങ്ങളിലും ഗള്‍ഫ് നാടുകളിലും കാണുന്നതുപോലുള്ള റോഡ് സംസ്‌കാരം മലയാളികള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. റോഡില്‍ മറ്റുള്ളവരെ മാനിക്കുന്ന ഒരു ഡ്രൈവിങ് സംസ്‌കാരം ഇപ്പോഴും നമുക്കില്ല. തന്റെ വാഹനം മാത്രം തടസ്സമില്ലാതെ മുന്നോട്ടു പോയാല്‍ മതിയെന്ന മനോഭാവമാണ് മലയാളികളില്‍ പലര്‍ക്കും.
സിഗ്‌നലില്‍ കാത്തുകിടക്കാനുള്ള ക്ഷമ തീരേയില്ല. അപകടസാധ്യത കുറഞ്ഞ ഓവര്‍ടേക്കിങ് അവസരത്തിന് കാത്തുനില്‍ക്കാനും വയ്യ. ഇത്തരം കാര്യങ്ങളില്‍ മാന്യതയും ഉദാരതയും നിറഞ്ഞ സമീപനം ഡ്രൈവര്‍മാരില്‍നിന്ന് ഉണ്ടാവണം. എന്നാല്‍ മാത്രമേ നിരത്തിലെ ചോരപ്പാടുകള്‍ മായുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    54 mins ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    17 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി