Tuesday, June 18th, 2019

റോഡുകളുടെ തകര്‍ച്ചയും മന്ത്രിയുടെ പ്രസംഗവും

സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ച സംബന്ധിച്ച് വകുപ്പു മന്ത്രി തന്നെ കളമശ്ശേരിയില്‍ നടത്തിയ പ്രസംഗം അവസരോചിതമാണെങ്കില്‍ കൂടി ഇത് ഏറ്റു പറച്ചിലായി തോന്നിയാലും അത്ഭുതപ്പെടാനില്ല. കാരണം ഒരു സത്യമാണ് മന്ത്രി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത്. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യം ബന്ധപ്പെട്ട മന്ത്രി തന്നെ തുറന്നു പറഞ്ഞതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റോഡുകള്‍ പെട്ടെന്ന് തകരുന്നതിന് പ്രധാന ഉത്തരവാദികള്‍ കരാറുകാരാണെന്നാണ് മന്ത്രി അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. ഇത് പറഞ്ഞതോ കരാറുകാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും. ചെറിയ … Continue reading "റോഡുകളുടെ തകര്‍ച്ചയും മന്ത്രിയുടെ പ്രസംഗവും"

Published On:Oct 10, 2013 | 12:51 pm

സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ച സംബന്ധിച്ച് വകുപ്പു മന്ത്രി തന്നെ കളമശ്ശേരിയില്‍ നടത്തിയ പ്രസംഗം അവസരോചിതമാണെങ്കില്‍ കൂടി ഇത് ഏറ്റു പറച്ചിലായി തോന്നിയാലും അത്ഭുതപ്പെടാനില്ല. കാരണം ഒരു സത്യമാണ് മന്ത്രി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത്. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യം ബന്ധപ്പെട്ട മന്ത്രി തന്നെ തുറന്നു പറഞ്ഞതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റോഡുകള്‍ പെട്ടെന്ന് തകരുന്നതിന് പ്രധാന ഉത്തരവാദികള്‍ കരാറുകാരാണെന്നാണ് മന്ത്രി അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. ഇത് പറഞ്ഞതോ കരാറുകാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും. ചെറിയ നിലയിലൊന്നുമല്ല മന്ത്രി സംസാരിച്ചത്. ഗൗരവമേറിയ പ്രസംഗമാണ് മന്ത്രി അവിടെ നടത്തിയത്. കരാറുകാരുടെ അത്യാര്‍ത്തിയും അവര്‍ക്കിടയിലെ കിടമത്സരവും ധൃതിയുമൊക്കെ അവരെ എസ്റ്റിമേറ്റിലും കുറഞ്ഞനിരക്കില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ഇങ്ങിനെ കുറഞ്ഞ നിരക്കില്‍ റോഡ് പണി കരാറെടുത്ത് ചെയ്യുമ്പോള്‍ റോഡ് കുളം മാവുകയാണ് ചെയ്യുന്നതെന്ന് പറയാനും മന്ത്രി മടിച്ചില്ല. ഇവിടെയും നിര്‍ത്താത്ത മന്ത്രി പിന്നെയും ചില കാര്യങ്ങള്‍ പറഞ്ഞു. ഒരേ മാനദണ്ഡമനുസരിച്ചുള്ള റോഡ് പണികള്‍ ചില കരാറുകാര്‍ ചെയ്യുമ്പോള്‍ റോഡ് തകരുകയാണെന്നും എന്നാല്‍ മറ്റ് ചിലര്‍ ചെയ്ത റോഡിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും തകരാറൊന്നുമുണ്ടാകുന്നില്ലെന്ന് പറയാനും മന്ത്രി മടിച്ചില്ല. പെട്ടെന്ന് റോഡ് തകരുന്നതിന് കരാറുകാരും എഞ്ചിനിയര്‍മാരും ഉത്തരവാദികളാണെന്നും ഇരുകൂട്ടരും ഇതിന് സമാധാനം പറയേണ്ടി വരുമെന്ന് കൂടി മന്ത്രി സൂചിപ്പിച്ചതോടെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് ബോധ്യമായി.
കേരളത്തിലെ റോഡ് പ്രശ്‌നം ചര്‍ച്ച ചെയ്തുതുടങ്ങിയിട്ട് കാലമെത്രയായെന്ന് പറയാന്‍ കഴിയില്ല. എല്ലാതലങ്ങളിലും ഇതേക്കുറിച്ച് ചര്‍ച്ച നടക്കാറുണ്ടെങ്കിലും ഒരു സാമൂഹ്യപ്രശ്‌നമായി വളര്‍ന്നുവന്ന കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് ശാശ്വതമായ പരിഹാരം അകലെയാണെന്ന സൂചനകള്‍ തന്നെയാണ് മന്ത്രിയും നല്‍കുന്നത്. മന്ത്രിയുടെ ഉദ്യേശ്യ ശുദ്ധിയും വെളുപ്പെടുത്തലുകളും നല്ലതു തന്നെ. എന്നാല്‍ അതിനനുസരിച്ചല്ലല്ലോ കാര്യങ്ങളുടെ കിടപ്പ്. മന്ത്രി ഇബ്രാഹിം കുഞ്ഞല്ല നാളെ ആസ്ഥാനത്ത് വേറൊരാള്‍ വന്നാല്‍ പോലും കേരളത്തിലെ റോഡുകള്‍ക്ക് ശാപമോക്ഷമാകുമെന്ന് കരുതുന്നില്ല. അത്ര പരിതാപകരമാണ് കേരളത്തിലെ റോഡുകളുടെ സ്ഥിതി. ദേശീയപാതയായാലും മറ്റ് സംസ്ഥാന പാതകളായാലും ടാര്‍ ചെയ്ത് ഏതാനും മാസങ്ങള്‍ക്കകമോ അതുമല്ലെങ്കില്‍ ഒരു വര്‍ഷം തികയും മുമ്പോ ടാര്‍ അടര്‍ന്ന് കുണ്ടുംകുഴിയും രൂപപ്പെടുകയാണ്. പിന്നെ നടുവൊടിയും യാത്രയാണ് കേരളത്തിലെ റോഡുകളില്‍. പ്രതിഷേധം കനക്കുമ്പോള്‍ പേരിനൊരു പാച്ച് വര്‍ക്ക് സ്വാഭാവികവും. ഇതൊരു തുടര്‍ പ്രക്രിയയായി കൊണ്ടു നടക്കുകയും ചെയ്യും. ഈ ഒരുരീതിയാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്നത്.
കേരളത്തിലെ റോഡ് നവീകരണത്തിനും വികസനത്തിനുമായി വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. റോഡ് വികസനമായാലും നവീകരണമായാലും അതേക്കുറിച്ച് ബന്ധപ്പെട്ടവര്‍ നടത്തിയ വിശദമായ പഠനത്തിനുശേഷം തയ്യാറാവുന്ന പ്രോജക്ടും തുകയ്ക്കും അംഗീകാരം ലഭിച്ചാലാണ് പ്രധാനകടമ്പകടക്കുക. പിന്നെയത് നിര്‍വ്വഹണഘട്ടത്തിലേക്ക് കടക്കും. അപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് റോഡ് തകര്‍ച്ചയുടെ കാരണങ്ങള്‍ക്ക് വിഷയമാവുന്നത്. പെട്ടന്നുള്ള റോഡ് തകര്‍ച്ചയുടെ കാരണം മന്ത്രി തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് കൂടുതല്‍ പറയേണ്ടതുമില്ല. പെട്ടന്നുള്ള തകര്‍ച്ചയുടെ രസതന്ത്രമാണ് മന്ത്രി സമൂഹത്തിന് മുന്നില്‍ വരച്ചുകാട്ടിയത്.
രോഗം കണ്ടുപിടിച്ച സ്ഥിതിക്ക് മരുന്നുവേണ്ടേയെന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തമാവുകയാണ് മരുന്നിന്റെ കുറിപ്പടി മാത്രം പോരാ മരുന്നുകുടിക്കാനും കുടിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ റോഡുകള്‍ കൂടുതല്‍ രോഗഗ്രസ്തമായി അകാലചരമം പ്രാപിക്കുമെന്നതില്‍ സംശയമില്ല. തകര്‍ന്ന റോഡുകളെക്കുറിച്ച് പറയാനേ പൊതുജനത്തിന് സാധിക്കുകയുള്ളൂ. അത് മാറ്റിയെടുക്കാനുള്ള ബാധ്യത സര്‍ക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ഇതിനിടയില്‍ പ്രവര്‍ത്തിക്കേണ്ട കണ്ണികള്‍ ആരാണോ അവരുടെ പ്രവര്‍ത്തികള്‍ ശരിയാംവിധമാണോ എന്നെല്ലാം പരിശോധിക്കേണ്ട ബാധ്യതയും കര്‍ത്തവ്യവും സര്‍ക്കാരിനുതന്നെ എന്നാല്‍ യഥാസമയം അതൊന്നും നിര്‍വ്വഹിക്കാതിരിക്കുന്നതാണ് റോഡ് തകര്‍ച്ച എല്ലാകാലത്തും ചര്‍ച്ച ചെയ്യേണ്ടിവരുന്നതിനും കാരണമാവുന്നത്. രോഗം കണ്ടുപിടിച്ചമന്ത്രി മരുന്നും നിര്‍ദ്ദേശിക്കുമെന്ന് കരുതാം.

 

LIVE NEWS - ONLINE

 • 1
  10 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  12 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  13 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  16 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  18 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  19 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  20 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  20 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  21 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി