Thursday, November 15th, 2018

കണ്ണൂരില്‍ ലക്ഷങ്ങള്‍ പാഴാക്കിയ ഒരു പരീക്ഷണം

          കണ്ണൂര്‍ നഗരത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇനിയും പ്രവര്‍ത്തന ക്ഷമമാക്കാത്തതിന് യാതൊരു നീതികരണവുമില്ല. നഗരയാത്രയും ഗതാഗതവും സുഗമമാക്കാന്‍ തലകുത്തി മറിയുന്നവര്‍ തന്നെ സി സി ടി വി ക്യാമറകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. എന്ത് സാങ്കേതീക തടസ്സമുണ്ടായാലും അവയെല്ലാം പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഇന്നത്തെ കാലത്തുണ്ടെന്നിരിക്കെ അത് പരിഹരിച്ച് കാര്യക്ഷമമാക്കാത്തതാണ് കണ്ണൂര്‍ നഗരത്തിലെ ട്രാഫിക് ലംഘനത്തിനും ഗതാഗത കുരുക്കിനും സാമൂഹ്യ … Continue reading "കണ്ണൂരില്‍ ലക്ഷങ്ങള്‍ പാഴാക്കിയ ഒരു പരീക്ഷണം"

Published On:Sep 23, 2014 | 1:51 pm

CCTV Traffic Cam Full

 

 

 

 

 
കണ്ണൂര്‍ നഗരത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇനിയും പ്രവര്‍ത്തന ക്ഷമമാക്കാത്തതിന് യാതൊരു നീതികരണവുമില്ല. നഗരയാത്രയും ഗതാഗതവും സുഗമമാക്കാന്‍ തലകുത്തി മറിയുന്നവര്‍ തന്നെ സി സി ടി വി ക്യാമറകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. എന്ത് സാങ്കേതീക തടസ്സമുണ്ടായാലും അവയെല്ലാം പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഇന്നത്തെ കാലത്തുണ്ടെന്നിരിക്കെ അത് പരിഹരിച്ച് കാര്യക്ഷമമാക്കാത്തതാണ് കണ്ണൂര്‍ നഗരത്തിലെ ട്രാഫിക് ലംഘനത്തിനും ഗതാഗത കുരുക്കിനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിനുമിടയാക്കുന്നത്.
പ്രഭാത് പരിസരം, മുനീശ്വരന്‍ കോവില്‍, പ്ലാസാജംഗ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, കാല്‍ടെക്‌സ്, കലക്‌ട്രേറ്റ് പരിസരം, താണ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. കണ്ണൂര്‍ നഗരത്തിന്റെ കണ്ണായ കണ്ണാണ് മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍. മാത്രവുമല്ല തിരക്കേറിയ ജംഗ്ഷനുകളും ഇതില്‍പ്പെടുന്നു. പ്രഭാത് ജംഗ്ഷനിലും, പ്ലാസാജംഗ്ഷനിലും നാള്‍ക്കുനാള്‍ തിരക്ക് വര്‍ധിച്ചു വരികയാണ്. നഗരത്തിലെ പ്രധാന ഇടമെന്ന നിലയില്‍ കാല്‍ടെക്‌സിന് കണ്ണൂര്‍ നഗരചരിത്രത്തില്‍ പ്രധാന സ്ഥാനം തന്നെയുണ്ട്. വന്‍കിട വ്യാപാര സമുച്ഛയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നു വരികയാണ് താണയില്‍. വാഹന ബാഹുല്ല്യത്താലും ജനത്തിരക്കിനാലും എന്നും സക്രിയമാണ് മുനീശ്വരന്‍ കോവില്‍. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ എപ്പോഴും സജീവത നിലനിര്‍ത്തുകയാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്. ജില്ലാ ഭരണത്തിന്റെ ആസ്ഥാനമായ കല്ക്‌ട്രേറ്റും പരിസരവും കണ്ണൂര്‍ നഗരത്തിലെ തന്ത്ര പ്രധാനമായ സ്ഥലമാണ്. ഇത്തരത്തില്‍ എന്തുകൊണ്ടും അതീവ പ്രാധാന്യമേറിയ പ്രസ്തുത സ്ഥലങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കണ്ണൂര്‍ നഗരത്തില്‍ ഫലപ്രദമാകുമെന്നതിനാലാണ് ഇത്തരം സ്ഥലങ്ങളെ കേന്ദ്രീകരിച്ച് ക്യാമറകള്‍ സ്ഥാപിച്ചത്. നൂതന സാങ്കേതിക വിദ്യയില്‍ സ്ഥാപിച്ച ക്യാമറകള്‍ ഫലപ്രദമാക്കിയിരുന്നെങ്കില്‍ കണ്ണൂര്‍ ഇന്നനുഭവിക്കുന്ന ദുരിതത്തിന് വലിയൊരളവോളം പരിഹാരമാവുമായിരുന്നു. കല്ലേറിലും മറ്റ് ആക്രമണങ്ങളിലും തകരാത്തതരത്തിലുള്ളതായിരുന്നു ഇതിന്റെ സാങ്കേതീക വിദ്യ.
ക്യാമറ സ്ഥാപിക്കുമ്പോഴുള്ള ആരംഭ ശൂരത്വമൊന്നും ഇപ്പോഴില്ല. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സ്വീകരിക്കാനും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കേള്‍വി, ക്യാമറയുടെ കാര്യക്ഷമതാപരിശോധന വിജയകരമായിരുന്നെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്താത്താണ് സി സി ടി വി ക്യാമറകള്‍ക്ക് വന്നുചേര്‍ന്ന പ്രതിസന്ധിക്ക് കാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കണ്ണൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ ശല്ല്യത്തിന് പരിഹാരമാവുമായിരുന്ന ക്യാമറകള്‍ കണ്ണടച്ചത് കണ്ണൂര്‍ നഗരത്തില്‍ വലിയ പ്രയാസങ്ങള്‍ തന്നെ സൃഷ്ടിക്കുകയാണ്. സന്ധ്യമയങ്ങുന്നതോടെ സാമൂഹ്യവിരുദ്ധര്‍ ഒറ്റതിരിഞ്ഞും കൂട്ടായുമിറങ്ങുന്ന പതിവ് ഇപ്പോഴും തുടരുകയാണ്. പ്രത്യേകിച്ച് പഴയ ബസ് സ്റ്റാന്റും പരിസരവും. ഈ ഭാഗത്തെ തെരുവ് വിളക്കുകള്‍ കാര്യക്ഷമമല്ലാത്തതും പൊതുവെ ഇരുട്ട് നിറഞ്ഞ അന്തരീക്ഷവും സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം മൊരുക്കിക്കൊടുക്കുകയാണ്. രാത്രി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പഴയ ബസ് സ്റ്റാന്റിനെ യാത്രക്കാര്‍ കയ്യൊഴിയും. പൊതുവെ തിരക്ക് കുറയുന്നതോടെ പലഭാഗത്തുനിന്നുമുള്ള സാമൂഹ്യ വിരുദ്ധര്‍ ഈ ഭാഗത്ത് അഴിഞ്ഞാടുകയാണ് ചെയ്യുന്നത്. ഇക്കാര്യ മറിയുന്ന യാത്രക്കാര്‍ രാത്രി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പഴയ ബസ് സ്റ്റാന്റിലേക്ക് വരികയില്ല. പഴയ ബസ് സ്റ്റാന്റിലെ സാമൂഹ്യ വിരുദ്ധ ശല്ല്യമെല്ലാം നന്നായി അറിയുന്നവരാണ് പോലീസുകാരെങ്കിലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാട്ടുകയാണ്.
ട്രാഫിക് നിയമലംഘനം കണ്ണൂര്‍ നഗരത്തില്‍ തുടര്‍ക്കഥയാണ്. പ്രത്യേകിച്ച് അനധികൃത പാര്‍ക്കിംഗ്, നഗരത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിംഗ് തന്നെ. പാര്‍ക്കിംഗ് പാടില്ലാത്ത സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് കാണാന്‍ സാധിക്കുമായിരുന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കണ്ണടച്ച സി സി ടി വി ക്യാമറകള്‍ക്ക് നേരെ അധികൃതര്‍ തുടരുന്ന അലംഭാവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഒരു വര്‍ഷം മുമ്പ് നഗരത്തില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നിട്ടും അതിന്റെ പ്രയോജനം കണ്ണൂര്‍ നഗരത്തിന് ലഭിക്കാതെ പോവുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും.

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  6 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  7 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  10 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  12 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  13 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  14 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  14 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  14 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി