Sunday, December 17th, 2017

കരാറുകാരുടെ സമരം തീര്‍ത്ത് അറ്റകുറ്റപ്പണികള്‍ ഉടനെ നടത്തണം

യഥാസമയം റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പോലീസില്‍ പരാതി നല്‍കി. കഴക്കൂട്ടം മുതല്‍ വെട്ടു റോഡ് വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും നികത്താത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കരാര്‍ ലംഘനം, സുരക്ഷാ പ്രശ്‌നങ്ങള്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കിളിമാനൂര്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ നസീറുദ്ദീനാണ് കരാറുകാരന്‍. ഏറ്റെടുത്ത പ്രവൃത്തി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത നൂറുകണക്കിന് റോഡുകള്‍ ഓരോ ജില്ലയിലുമുണ്ട്. പ്രവൃത്തി ഏറ്റെടുത്ത … Continue reading "കരാറുകാരുടെ സമരം തീര്‍ത്ത് അറ്റകുറ്റപ്പണികള്‍ ഉടനെ നടത്തണം"

Published On:Oct 4, 2017 | 2:04 pm

യഥാസമയം റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പോലീസില്‍ പരാതി നല്‍കി. കഴക്കൂട്ടം മുതല്‍ വെട്ടു റോഡ് വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും നികത്താത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കരാര്‍ ലംഘനം, സുരക്ഷാ പ്രശ്‌നങ്ങള്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കിളിമാനൂര്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ നസീറുദ്ദീനാണ് കരാറുകാരന്‍.
ഏറ്റെടുത്ത പ്രവൃത്തി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത നൂറുകണക്കിന് റോഡുകള്‍ ഓരോ ജില്ലയിലുമുണ്ട്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെ പേരില്‍ കേസെടുക്കാന്‍ തുടങ്ങിയാല്‍ ഒരു മരാമത്ത് പണി പോലും നടക്കാത്ത സ്ഥിതി വരും. ബുദ്ധിമുട്ടുന്നത് ജനങ്ങളായിരിക്കുകയും ചെയ്യും.
സംസ്ഥാനത്തെ കരാറുകാരെല്ലാം മാസങ്ങളായി സമരത്തിലാണ്. പുതിയ പ്രവൃത്തിക്കുള്ള കരാറുകള്‍ ആരും എടുക്കുന്നില്ല. കരാറെടുത്ത പ്രവൃത്തികള്‍ നിബന്ധന പ്രകാരം പൂര്‍ത്തിയാക്കുന്നുമില്ല. എത്രയും പെട്ടെന്ന് കരാറുകാരുടെ സമരം തീര്‍ക്കുകയാണ് വേണ്ടത്. ഇവിടെ റോഡപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതിവേഗതയും അശ്രദ്ധയും അപകടകാരണങ്ങളാകുന്നതിന് പുറമെ റോഡുകളുടെ ശോചനീയ സ്ഥിതിയും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാലക്കുന്നില്‍ ഇരുചക്ര വാഹനം റോഡിലെ കുഴിയില്‍ വീണ് ഒരു യുവാവ് മരണമടയുകയും കൂടെയുള്ള യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിട്ടിയില്‍ റോഡരികിലെ കുഴിയില്‍ വീണ് ഓട്ടോ ദേഹത്ത് പതിച്ച് ഡ്രൈവര്‍ മരണമടഞ്ഞിരുന്നു. വെള്ളൂരില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനും അപകടത്തില്‍ പെട്ടു. മകന്‍ മരിച്ചു. റോഡുകളുടെ ശോചനീയ സ്ഥിതി കാരണം അപകടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. റോഡിലെ കുഴി വെട്ടിച്ച് ഓടാനുള്ള ശ്രമത്തില്‍ വാഹനങ്ങള്‍ അപകടത്തെ മുഖാമുഖം കാണുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പലരും കൂട്ടിയിടിക്കാതെ രക്ഷപ്പെടുന്നത്. മഴ ഇപ്പോഴും തുടരുന്നതിനാല്‍ റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞ് കുഴി കാണാത്ത അവസ്ഥയിലാണ്. ദേശീയപാതയും സംസ്ഥാനപാതയും പഞ്ചായത്ത് റോഡുകളും അറ്റകുറ്റപ്പണികള്‍ നടക്കാത്ത സ്ഥിതിയിലാണ്. കരാറുകാരുടെ സമരം എത്രയും പെട്ടെന്ന് തീര്‍ത്ത് മന്ത്രി സുധാകരന്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒക്‌ടോബര്‍ 30നകം മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ നടപടി വേണം. ഇല്ലെങ്കില്‍ അപകട നിരക്ക് വര്‍ധിക്കുന്നതിന് സര്‍ക്കാറും ജനങ്ങളോട് മറുപടി പറയേണ്ടിവരും.

LIVE NEWS - ONLINE

 • 1
  11 hours ago

  ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

 • 2
  15 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 3
  16 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 4
  16 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 5
  17 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 6
  17 hours ago

  പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

 • 7
  18 hours ago

  179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

 • 8
  18 hours ago

  രാഹുല്‍ ഗാന്ധി ചുമതലയേറ്റു

 • 9
  19 hours ago

  വിരുഷ്‌ക സ്വര്‍ഗത്തിലാണ്…