Monday, July 15th, 2019

കന്യാകുമാരിയിലെ കമലഹാസന്റെ നായിക റീത്ത ഭാദുരി അന്തരിച്ചു

മുംബൈയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

Published On:Jul 17, 2018 | 10:53 am

മുംബൈ: ബോളിവുഡ് നടിയും കന്യാകുമാരി എന്ന ചിത്രത്തില്‍ കമലഹാസന്റെ നായികയുമായിരുന്ന റീത്ത ഭാദുരി (62) അന്തരിച്ചു. മുംബൈയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഫെയ്‌സ്ബുക്കിലൂടെ നടന്‍ ശിശിര്‍ ശര്‍മ്മയാണ് റീത്തയുടെ മരണവിവരം പുറത്തുവിട്ടത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 10 ദിവസം മുമ്പാണ് മുംബൈയിലെ സുജയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന കരിയറില്‍ എഴുപതിലധികം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാജ, ജൂലി, ദില്‍ വില്‍ പ്യാര്‍ വ്യാര്‍, ബേട്ടാ എന്നിവയെല്ലാം പ്രശസ്തമായ ചിത്രങ്ങളാണ്. സാരാഭായ് ആന്റ് സാരാഭായ്, ഛോട്ടി ബഹു, കിച്ച്ഡി തുടങ്ങി നിരവധി ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റീത്ത ഭാദുരി.
ഭാരത് ടിവിയുടെ ഷോ ആയ നിംക്കി മുഖിയക്ക് വേണ്ടിയാണ് റീത്ത അവസാനമായി ക്യാമറക്ക് മുന്നില്‍ നിന്നത്. മലയാളത്തില്‍ കമലഹാസന്റെ അരങ്ങേറ്റ ചിത്രമായ കന്യാകുമാരിയിലെ നായികയും റീത്തയായിരുന്നു. കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസന്റെ കാമുകിയായ പാര്‍വതി എന്ന കഥാപാത്രമായാണ് റീത്ത വെള്ളിത്തിരയിലെത്തിയത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ