Wednesday, August 21st, 2019

ഗര്‍ഭിണികള്‍ക്ക് ഭാരക്കുറവെങ്കില്‍ ശ്രദ്ധിക്കണം

ഭാരക്കുറവ് പലപ്പോഴും സിസേറിയനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്

Published On:May 9, 2019 | 11:36 am

ജീവിത രീതി തന്നെ മാറ്റുന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ഭക്ഷണം, ഉറക്കം, നടത്തം എന്നു വേണ്ട എല്ലാ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഗര്‍ഭകാലം. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ കരുതല്‍ വേണം. കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അമ്മയ്ക്ക് വേണ്ട ആരോഗ്യം ഉണ്ടായിരിക്കണം. അതില്‍ പ്രധാനപ്പെട്ടതാണ് ശരീരഭാരം. ഒരു സ്ത്രീ അവളുടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിലൂടെ 12 മുതല്‍ 15 കിലോ വരെ ഭാരം വര്‍ദ്ധിക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ സംഭവിച്ചില്ലെങ്കില്‍ പ്രസവത്തില്‍ കുഞ്ഞിന്റെ ഭാരം കുറയുന്നതിനോ, അല്ലെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുറവിനും കാരണമാകുന്നുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളെല്ലാം പലപ്പോഴും ശരീരഭാരവുമായി ബന്ധപ്പെട്ടതാണ്. അമ്മയ്ക്ക് ആവശ്യത്തിന് ഭാരം ഇല്ലെങ്കില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്.
ഭാരക്കുറവ് പലപ്പോഴും സിസേറിയനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലുപരി ഇത് ഗര്‍ഭകാലത്തും പ്രസവ സമയത്തും ധാരാളം കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാരക്കുറവുള്ള സ്ത്രീകള്‍ മാസം തികയാതെയുള്ള പ്രസവത്തിന് വിധേയമാകുന്നുണ്ട്. കുഞ്ഞിന്റെ ഭാരം താങ്ങാനാവാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ സംജാതമാകുന്നത്. പലപ്പോഴും ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അമ്മക്കും കുഞ്ഞിനും ജീവഹാനി വരെ സംഭവിക്കുന്നതിന് മാസം തികയാതെയുള്ള പ്രസവം കാരണമാകുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭകാലത്ത് എത്ര ശരീരഭാരം വേണം എന്നത് ഡോക്ടറെ കണ്ട് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
പൊതുവേ ഭാരക്കുറവുള്ള സ്ത്രീകളെങ്കില്‍ അവര്‍ 18 കിലോ വരെ കൂട്ടാവുന്നതാണ്. കാരണം ഇത്തരം അവസ്ഥകള്‍ അവര്‍ക്ക് ആരോഗ്യമുള്ള പ്രസവ കാലം സമ്മാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അല്‍പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഭാരം കുറവാണ് എന്നതു പോലെ തന്നെ അപകടം പിടിച്ച ഒന്നാണ് ഭാരം കൂടുന്ന അവസ്ഥയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് വളരെയധികം ശ്രദ്ധ വേണം. ഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും അത് കൂടുതലാവാതെ നോക്കണം.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു