Wednesday, September 19th, 2018

തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

തൃശൂര്‍: തടവു ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. തൃശൂര്‍ പുതുക്കാട് നെല്ലായില്‍ നിന്നാണ് ജയാനന്ദന്‍ പിടിയിലായത്. ഇവിടെ ബസ് കാത്തു നിന്ന ജയാനന്ദനെ സംശയം തോന്നി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ജയാനന്ദന്‍ ആണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു മാസം മുമ്പാണ് ഇയാള്‍ സഹതടവുകാരനായ സ്പിരിറ്റ് കേസിലെ പ്രതി ഊപ്പ പ്രകാശിനൊപ്പം തടവ് ചാടിയത്. ആലപ്പുഴ സ്വദേശിയായ പ്രകാശ് രണ്ടാം ദിവസം പിടിയിലായിരുന്നു. തൃശൂര്‍, … Continue reading "തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍"

Published On:Sep 9, 2013 | 5:10 pm

തൃശൂര്‍: തടവു ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. തൃശൂര്‍ പുതുക്കാട് നെല്ലായില്‍ നിന്നാണ് ജയാനന്ദന്‍ പിടിയിലായത്. ഇവിടെ ബസ് കാത്തു നിന്ന ജയാനന്ദനെ സംശയം തോന്നി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ജയാനന്ദന്‍ ആണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു മാസം മുമ്പാണ് ഇയാള്‍ സഹതടവുകാരനായ സ്പിരിറ്റ് കേസിലെ പ്രതി ഊപ്പ പ്രകാശിനൊപ്പം തടവ് ചാടിയത്. ആലപ്പുഴ സ്വദേശിയായ പ്രകാശ് രണ്ടാം ദിവസം പിടിയിലായിരുന്നു.
തൃശൂര്‍, എറണാകുളം ജില്ലകളിലായി മോഷണം ലക്ഷ്യമിട്ട് നടത്തിയ നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ് ജയാനന്ദന്‍. ഇരകളെ തലക്കടിച്ച് മൃഗീയമായി കൊലപ്പെടുത്തുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ എന്നു വിളിപ്പേര്‍ വീണത്. രണ്ടുവര്‍ഷം മുമ്പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയാനന്ദന്‍ തടവ് ചാടിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇയാളെ ഊട്ടിയില്‍ നിന്ന് പിടികൂടിയിരുന്നു. അതിനു മുമ്പും ഇയാള്‍ തടവ് ചാടാന്‍ ശ്രമം നടത്തിയിരുന്നു. വിയ്യൂരിലെ ജയില്‍ ചാട്ടത്തിനുശേഷമാണ് ജയാനന്ദനെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    6 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍