Wednesday, July 24th, 2019

അധ്യാപികയുടെ മരണം; കോസ്റ്റല്‍ പോലീസ് അന്വേഷണം തുടങ്ങി

റിംനയുടെ മരണത്തില്‍ അനുശോചിച്ച് സ്‌കൂളിന് അധികൃതര്‍ ഇന്ന് അവധി നല്‍കി.

Published On:Jul 2, 2018 | 10:03 am

കണ്ണൂര്‍: അധ്യാപിക കടലില്‍ വീണ് മരിച്ച സംഭവത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിക്കുന്ന് ചന്ദ്രകാന്തം വീട്ടില്‍ പ്രദോഷിന്റെ ഭാര്യ റിംനയാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പയ്യാമ്പലം ബീച്ചിലെത്തിയവര്‍ നോക്കിനില്‍ക്കവെയാണ് കടലില്‍ വീണത്. ഉടന്‍ തന്നെ പരിസരവാസികളും ഫയര്‍ഫോഴ്‌സും മറ്റും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്. പന്നേന്‍പാറ ഗേറ്റിനടുത്ത് താമസിക്കുന്ന ടി രാജന്റെയും അനിലയുടെയും മകളാണ്. റിംനയുടെ മരണത്തില്‍ അനുശോചിച്ച് സ്‌കൂളിന് അധികൃതര്‍ ഇന്ന് അവധി നല്‍കി.

LIVE NEWS - ONLINE

  • 1
    2 mins ago

    ഭീകരവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക

  • 2
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 3
    14 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 4
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 5
    17 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 6
    19 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 7
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 8
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 9
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍