Sunday, April 21st, 2019

ജുറാസിക് പാര്‍ക്ക് വഴിതിരിച്ചുവിട്ട ജീവിതം

  ഫോസിലുകളുടെ ലോകത്ത് യുവവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. കൊച്ചി കളമശ്ശേരിയിലെ സജീവ് ടി പ്രഭാകരന്റെ മകനും കോഴിക്കോട് കല്ലായി എ.ഡബ്ല്യു.എച്ച് കോളേജിലെ ഒന്നാംവര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥിയായ റിഫിന്‍ ടി. സജീവിന്റെ പ്രവര്‍ത്തനമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ജുറാസിക് പാര്‍ക്ക് എന്ന സിനിമയാണ് റിഫിന്റെ ജീവിത്തതില്‍ വഴിത്തിരിവായത്. ആ സിനിമ പലതവണ കണ്ട കൊച്ചുറിഫിന് ദിനോസറുകളോട് വല്ലാത്ത ഇഷ്ടം തോന്നി. അതാണ് പിന്നീട് ഫോസിലുകളിലേക്ക് വഴിമാറിയത്. ഫോസിലുകളെക്കുറിച്ച് കൂടുതല്‍ … Continue reading "ജുറാസിക് പാര്‍ക്ക് വഴിതിരിച്ചുവിട്ട ജീവിതം"

Published On:Nov 2, 2013 | 4:45 pm

Riffin 2

 
ഫോസിലുകളുടെ ലോകത്ത് യുവവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. കൊച്ചി കളമശ്ശേരിയിലെ സജീവ് ടി പ്രഭാകരന്റെ മകനും കോഴിക്കോട് കല്ലായി എ.ഡബ്ല്യു.എച്ച് കോളേജിലെ ഒന്നാംവര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥിയായ റിഫിന്‍ ടി. സജീവിന്റെ പ്രവര്‍ത്തനമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ജുറാസിക് പാര്‍ക്ക് എന്ന സിനിമയാണ് റിഫിന്റെ ജീവിത്തതില്‍ വഴിത്തിരിവായത്. ആ സിനിമ പലതവണ കണ്ട കൊച്ചുറിഫിന് ദിനോസറുകളോട് വല്ലാത്ത ഇഷ്ടം തോന്നി. അതാണ് പിന്നീട് ഫോസിലുകളിലേക്ക് വഴിമാറിയത്. ഫോസിലുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ റിഫിന് എവറസ്റ്റ് കാണണമെന്നായി. അങ്ങിനെ എവറസ്റ്റ് കണ്ട് നേപ്പാളില്‍നിന്ന് മടങ്ങുമ്പോള്‍ റിഫിന്റെ സമ്പാദ്യം കുറച്ച് ഫോസിലുകളായിരുന്നു. അതായിരുന്നു റിഫിന് കിട്ടിയ ആദ്യ ഫോസിലുകള്‍. ഇപ്പോള്‍ റിഫിന്റെ ശേഖരത്തില്‍ വിവിധ സ്പീഷ്യസുകളില്‍പ്പെട്ട 600 ഓളം ഫോസിലുകളുണ്ട്. ട്രിച്ചി, ഇംഗ്ലണ്ട്, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവയാണ് ഏറെയും. ഫോസിലുകള്‍ സൂക്ഷിക്കാന്‍ കൊച്ചി കളമശ്ശേരിയിലെ വീട്ടില്‍ ഒരു മുറിതന്നെയുണ്ട്.
ഇപ്പോള്‍ തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഫോസില്‍ പ്രദേശം കണ്ടെത്തിയാണ് റിഫിന്റെ ഏറ്റവും വലിയ നേ്ട്ടം. ആണവ നിലയത്തിന് 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശം പലതവണ സന്ദര്‍ശിച്ച റിഫിന്‍ 50 ലധികം ഫോസിലുകള്‍ അവിടെനിന്ന് കണ്ടെത്തി. ഇതാദ്യമായാണ് ട്രിച്ചിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ ഒരു ഫോസില്‍ പ്രദേശം പുറത്തുവരുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ പഠനംനടത്താന്‍ പിന്തുണതേടി ഈ മിടുക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
സ്‌കൂള്‍ പഠനകാലത്ത് തുടങ്ങിയ ഫോസില്‍ പ്രദര്‍ശനം റിഫിന്‍ ഇപ്പോഴും തുടരുന്നു. ഫോസില്‍ ശേഖരണത്തിന് 2011ല്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ യങ്ങസ്റ്റ്പാലിയന്തോളജിസ്റ്റ് പുരസ്‌കാരം റിഫിനെ തേടിയെത്തി. വേള്‍ഡ് ഫോസില്‍ സൊസൈറ്റി എന്ന സംഘടനക്കും രൂപം നല്‍കി. ഇതേപേരില്‍ റിഫിന്‍ രൂപകല്‍പ്പനചെയ്ത വെബ്‌സൈറ്റ് 14 ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജിയോളജി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ ‘ട്രാന്‍സെക്ടി’ലെ പ്രവര്‍ത്തകന്‍ കൂടിയാണ് റിഫിന്‍.

LIVE NEWS - ONLINE

 • 1
  9 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  13 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  17 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  17 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  18 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  18 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  18 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു