Friday, November 16th, 2018

കൈത്താങ്ങായി കേന്ദ്ര സഹായം; അരിയും ഗോതമ്പും മരുന്നും ഇന്നെത്തും

പെട്രോളിയം മന്ത്രാലയം 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്.

Published On:Aug 20, 2018 | 9:08 am

ന്യൂഡല്‍ഹി: കേരളത്തിനു കൈത്താങ്ങായി കേന്ദ്രസഹായം എത്തുന്നു. കേരളത്തിലേക്ക് കൂടുതല്‍ അരിയും മരുന്നും നല്‍കാന്‍ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നല്‍കും. ഇവ ഇന്ന് സംസ്ഥാനത്ത് എത്തിക്കും. 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കും.
പെട്രോളിയം മന്ത്രാലയം 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും. ആറു മെഡിക്കല്‍ സംഘങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലാകുംവരെ സേനകള്‍ കേരളത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിന്‍ കേരളത്തിലെത്തും.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് 500 കോടി രൂപ അടിയന്തര സഹായമായി പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്.

 

LIVE NEWS - ONLINE

  • 1
    2 mins ago

    അയ്യനേ കണ്ടേ മടങ്ങു…

  • 2
    36 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 3
    39 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 4
    43 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 5
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 6
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 7
    15 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 8
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 9
    20 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം