Thursday, February 21st, 2019

കുട്ടികളുടെ നല്ല ആരോഗ്യത്തിന് ദിവസവും കഞ്ഞിവെള്ളം!..

കുട്ടികളില്‍ എക്സിമ പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം നല്ലതാണ്

Published On:Oct 10, 2017 | 12:09 pm

ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് കഞ്ഞിവെള്ളം. എന്നാല്‍ പലര്‍ക്കും അതിന്റെ ഗുണം അറിയില്ല എന്നതാണ് സത്യം. ഇത് കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. ചെറുപ്പത്തിലെ കുട്ടികള്‍ക്ക് കഞ്ഞിവെള്ളം നല്‍കുന്നവരുമുണ്ട്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും കഞ്ഞിവെള്ളം കൊടുക്കുന്നതു കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്
വയറുസംബന്ധായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് കഞ്ഞിവെള്ളം. കുട്ടികളിലാണ് സാധാരണയായി ഇത്തരം പ്രശ്നങ്ങള്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് കഞ്ഞിവെള്ളം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുട്ടികള്‍ക്ക് പനിമാറാന്‍ സഹായ്ക്കുന്നതാണ് കഞ്ഞിവെള്ളം. ഇളം ചൂടായ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കൊടുക്കുന്നത് പനി മാറാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. കുട്ടികളില്‍ എക്സിമ പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിന് പരിഹാരമായും കഞ്ഞിവെളളം ഉപയോഗിക്കാം. കുട്ടികള്‍ കുളിക്കുന്ന വെള്ളത്തില്‍ കഞ്ഞി വെള്ളം ചേര്‍ത്ത്, അതില്‍ കുളിച്ചാല്‍ മതി. കുട്ടികളിലെ ഡയറിയ പരിഹരിക്കാന്‍ കഞ്ഞിവെള്ളം നല്ലതാണ്. ഉപ്പിട്ട് കഞ്ഞിവെള്ളം കുടിച്ചാല്‍ മതി. കുട്ടികള്‍ക്ക് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും കഞ്ഞിവെള്ളം നല്ലതാണ്. ശരീരത്തിലെ ക്ഷീണം ഇല്ലാതാക്കാനും, ഉന്മേഷം തരാനും ഇത് സഹായ്ക്കുന്നു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    15 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍