Thursday, July 18th, 2019

സൗജന്യ അരി; ഉത്തരവിറക്കാതെ കേന്ദ്രം

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയച്ചു.

Published On:Aug 24, 2018 | 12:15 pm

തിരു: കേരളത്തിലെ പ്രളയബാധിത മേഖലയില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരി സൗജന്യമാക്കി ഉത്തരവിറക്കാതെ കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരി സൗജന്യമാക്കണമെന്നും 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയച്ചിട്ടുണ്ട്.
നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമാവുകയും ജനരോക്ഷം രൂപപ്പെടുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ വീതം മാസംതോറും നല്‍കാനാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അരി ആവശ്യപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    6 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച