Saturday, August 24th, 2019

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്ക് ജൂണില്‍ എത്തും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വാഹനത്തിലുണ്ടാകും

Published On:Jun 8, 2019 | 9:10 am

രാജ്യത്തെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ മോഡല്‍ ജൂണ്‍ 18 ഇന്ത്യയില്‍ പുറത്തിറക്കും. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് റിവോള്‍ട്ട് ആദ്യമായി പുറത്തിറക്കുന്നത്. നേരത്തെ ഒരു ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടിരുന്നു.
സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവയോടെയാണ് റിവോള്‍ട്ടിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് എത്തുക. മുന്നില്‍ അപ്‌സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വാഹനത്തിലുണ്ടാകും.
ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. 4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും കമ്പനി ഒരുക്കും. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍