Wednesday, January 23rd, 2019

കണ്ണിന് ഭംഗികൂട്ടും റിവേഴ്‌സ് ലൈനര്‍

ഐലൈനര്‍ തിരിച്ച് എഴുതുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്

Published On:Sep 14, 2017 | 3:50 pm

സുന്ദരമായ മുഖം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ തന്നെ മേക്കപ്പിനോട് വളരെ പ്രിയമാണ്. കണ്ണെഴുതാനും, പൊട്ടുതൊടാനും മാത്രമല്ല മേക്കപ്പില്‍ പുതിയ സ്റ്റൈല്‍ കൊണ്ടു വരാനും അവര്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കണ്ണില്‍ ഐലൈനര്‍ എഴുതുന്ന രീതിയാണ്. ഐലൈനര്‍ എഴുതുന്നത് പുതുമയല്ലെങ്കിലും എലൈനര്‍ തിരിച്ചെഴുതുന്ന ഈ പരീക്ഷണം ഒരു പുതുമ തന്നെയാണ്. ഇതാണ് ഇപ്പോഴത്തെ ട്രന്‍ഡ്. പെട്ടന്ന് ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ കണ്ണെഴുത്ത്. കണ്ണിന്റെ ഭംഗി തന്നെ മാറ്റിമറിക്കുന്നു.
റിവേഴ്‌സ് ലൈനര്‍ അല്ലെങ്കില്‍ ബാക്വേര്‍ഡ്‌സ് ലൈനര്‍ എന്നാണ് ഇതിനെ പറയുന്നത്. ഇത്തരത്തില്‍ കണ്ണെഴുതി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. എന്നും പുതിയ ട്രന്‍ഡിനു പുറകേ പോകുന്നവര്‍ റിവേഴ്‌സ് ലൈനറും സ്വീകരിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    42 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം